പന്ത്രണ്ടാം വയസ്സില്‍ ചെസ്സ് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടം സ്വന്തമാക്കി അഭിമന്യു

July 2, 2021
Abhimanyu Mishra creates history; crowned world's youngest GM

12 വയസ്സാണ് അഭിമന്യു മിശ്ര എന്ന മിടുക്കന്. എന്നാല്‍ ചെസ്സ് മത്സരത്തില്‍ ഈ പ്രായത്തെ പോലും വെല്ലും അഭിമന്യുവിന്റെ പ്രകടനങ്ങള്‍. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന പദവിയിലും ഈ കുട്ടിത്താരം എത്തിയിരിക്കുന്നു. യുഎസ്സിലാണ് മാതാപിതാക്കള്‍ക്കൊപ്പം അഭിമന്യുവിന്റെ താമസം.

എന്നാല്‍ ഇന്ത്യന്‍ വംശജനാണ് ഈ മിടുക്കന്‍ എന്നതും അഭിമാനകരമാണ്. ഭോപ്പാല്‍ സ്വദേശികളായ മിശ്ര- സ്വാതി ദമ്പതികളുടെ മകനാണ് അഭിമന്യു മിശ്ര. പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ദമ്പതികള്‍ യുഎസ്സിലെത്തിയത്. യുഎസ്സിലെ ന്യൂ ജേഴ്‌സിയിലാണ് താമസം.

Read more: കണ്ണുചിമ്മി തുറക്കുന്ന വേഗതയിൽ ചടുലനടനവുമായി മൂന്നു മിടുക്കികൾ; വിഡിയോ

കഴിഞ്ഞ ദിവസം ഹംഗറിയിലെ ബുഡാംപെസ്റ്റില്‍ നടന്ന ടൂര്‍ണമെന്റില്‍ മൂന്നാം ഗ്രാന്‍ഡ് മാസ്റ്റര്‍ നോം നേടിയതോടെയാണ് ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന റെക്കോര്‍ഡ് അഭിമന്യുവിന്റെ പേരിലായത്. അഭിമന്യുവിന് 12 വര്‍ഷവും നാല് മാസവും 25 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ നേട്ടം.

റഷ്യന്‍ താരം സെര്‍ജി കര്യാക്കിന്‍ 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറിച്ച ചരിത്രം തിരുത്തിയാണ് അഭിമന്യു പുതിയ നേട്ടം കുറിച്ചത്. 2002 ഓഗസ്റ്റിലാണ് സെര്‍ജി കര്യാക്കിന്‍ റെക്കാര്‍ഡ് നേടിയത്. അന്ന് പന്ത്രണ്ട് വയസ്സും ഏഴ് മാസവുമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

Story highlights: Abhimanyu Mishra creates history; crowned world’s youngest GM