മകനെ പരിചയപ്പെടുത്തി മിയ; മനോഹരം ഈ കുടുംബചിത്രം

സിനിമയില്‍ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് കൈയടി നേടുന്ന താരമാണ് മിയ. സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന താരത്തിന്റെ കുടുംബ വിശേഷങ്ങളും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന്റെ പേര്. മിയയും ഭര്‍ത്താവ് അശ്വിനും മകനും ഒപ്പമുള്ള മനോഹരമായ ഒരു കുടുംബ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
2020 സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം. ബിസിനസ്സുകാരനാണ് ഭര്‍ത്താവ് അശ്വിന് ഫിലിപ്പ്. മലയാള സിനിമയ്ക്ക് മികച്ച കഥാപാത്രങ്ങളെ നല്കുന്ന താരമാണ് മിയ ജോര്‍ജ്. കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ മിയ ടെലിവിഷന്‍ സ്ക്രീനിലൂടെയാണ് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയത്. സിനിമകളിലൂടെ ആ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
Read more: അഥിതി വേഷത്തില്‍ വെള്ളിത്തിരയിലും മുഖം കാണിച്ച വൈക്കം മുഹമ്മദ് ബഷീര്‍: ആ രംഗം ഇതാ
ഡോക്ടര്‍ ലവ്, ഈ അടുത്തകാലത്ത്, റെഡ് വൈന്‍, അനാര്‍ക്കലി, ബോബി, വിശുദ്ധന്, ബ്രദേഴ്സ് ഡേ, അല്‍ മല്ലു, പട്ടാഭിരാമന്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ മിയ ജോര്‍ജ് പ്രധാന കഥാപാത്രമായെത്തിയിട്ടുണ്ട്.
Story highlights: Actress Miya George introduced her baby boy