വേഷപ്പകര്ച്ചിയില് അതിശയിപ്പിച്ച് വീണ്ടും തങ്കു; ഗംഭീരം ഈ പ്രകടനം

വേഷപ്പകര്‍ച്ചയുടെ കാര്യത്തില്‍ തങ്കച്ചനെ വെല്ലാന്‍ മിനിസ്ക്രീനില്‍ വേറെയാളില്ല. ലോകമലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിയ്ക്കുന്ന ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക്കില്‍ ഗംഭീര പ്രകടനങ്ങളാണ് തങ്കച്ചന് കാഴ്ചവയ്ക്കുന്നത്. വേഷപ്പകര്‍ച്ചയില്‍ അതിശയിപ്പിയ്ക്കുകയാണ് താരം ഓരോ തവണയും. ഒരു വഴിയോര കച്ചവടക്കാരിയായി എത്തിയപ്പോഴും ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്.
തിരുവനന്തപുരം വിതുര സ്വദേശിയാണ് തങ്കച്ചന്. കുട്ടിക്കാലം മുതല്ക്കേ പാട്ടും മിമിക്രിയും ഡാന്‍സുമെല്ലാം ഏറെ ഇഷ്ടത്തോടെ താരം കൂടെകൂട്ടി. 1995- 96 കാലഘട്ടങ്ങളില്‍ അമ്മാവന്റെ മകനൊപ്പം ചേര്‍ന്ന് തങ്കച്ചന് ‘ന്യൂ സ്റ്റാര്‍ ഓര്‍ക്കസ്ട്ര’ എന്ന ഒരു ട്രൂപ്പ് തുടങ്ങിയിരുന്നു. എന്നാല്‍ ഏറെ നാള് ഉണ്ടായിരുന്നില്ല ഈ ട്രൂപ്പ്.
പിന്നീട് തിരുവനന്തപുരത്തെ മറ്റ് സമതികളുടെ ഭാഗമായി. മിനിസ്ക്രീനില്‍ സാന്നിധ്യമറിയിച്ചു തുടങ്ങിയപ്പോള്‍ മുതല്ക്കേ തങ്കച്ചനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങി. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലുമില്ലാതെ ഹാസ്യത്തെ അനായാസം കൈകാര്യം ചെയ്യാന്‍ ഈ കലാകാരന് സാധിക്കുന്നു.
‘മെമ്മറീസ്’, ‘ലൈഫ് ഓഫ് ജോസുകുട്ടി’, ‘ദൃശ്യം’, ‘അമര്‍ അക്ബര്‍ അന്തോണി’, ‘പരോള്‍’ തുടങ്ങിയ സിനിമകളില്‍ തങ്കച്ചന് അവതരിപ്പിച്ച കഥാപാത്രങ്ങളും ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധ നേടി. എന്തായാലും ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക്കിലെ തങ്കച്ചന് ഈ പെട്ടിപ്പാട്ടിലൂടെ പ്രേക്ഷകരുടെ സ്റ്റാറായി മാറിയിരിക്കുകയാണ്.
Story highlights: Amazing performance by Thankachan Vithura on Flowers Star Magic