വാക്സിനേഷന്റെ ആവശ്യകത മൊണാലിസയിലൂടെ രസകരമായി പങ്കുവെച്ച് അമിതാഭ് ബച്ചൻ

July 1, 2021

സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമാണ് അമിതാഭ് ബച്ചൻ. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും രസകരമായ വിശേഷങ്ങളുമായി എത്താറുണ്ട് താരം. ഇപ്പോഴിതാ, വാക്സിനേഷൻ എല്ലാവരിലും നിർബന്ധം ആണെന്ന് രസകരമായ പോസ്റ്റിലൂടെ പങ്കുവയ്ക്കുകയാണ് അമിതാഭ് ബച്ചൻ.

പ്രസിദ്ധ ചിത്രമായ മൊണാലിസ വാക്സിൻ സ്വീകരിക്കുന്ന തരത്തിലുള്ള ഒരു മീം ആണ് അമിതാഭ് ബച്ചൻ പങ്കുവെച്ചിരിക്കുന്നത്. ആരും വാക്സിനിൽ നിന്നും ഒഴിവാകുന്നില്ല എന്നാണ് ഈ മീമിലൂടെ താരം പറയുന്നത്. കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങളും ബോധവത്കരണവും എല്ലാം അമിതാഭ് ബച്ചൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ വർഷം അമിതാഭ് ബച്ചൻ, അഭിഷേക് എന്നിവർക്ക് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രോഗം ഭേദമായ ശേഷം വളരെയധികം കരുതലോടെയാണ് ഇരുവരും ഷൂട്ടിങ്ങുകളിൽ പങ്കെടുക്കുന്നത്. അതേസമയം, അമിതാഭ് ബച്ചന്റെ ഒട്ടേറെ സിനിമകളാണ് തിയേറ്റർ റിലീസിനായി കാത്തിരിക്കുന്നത്. ത്രില്ലർ ചിത്രമായ ചെഹ്രെയാണ് ആദ്യമെത്തുക. ഏപ്രിലിൽ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചു. ഇമ്രാൻ ഹാഷ്മി, ക്രിസ്റ്റൽ ഡിസൂസ, റിയ ചക്രബർത്തി, സിദ്ധാന്ത് കപൂർ, അന്നു കപൂർ എന്നിവരാണ് ഈ ചിത്രത്തിൽ അമിതാഭ് ബച്ചനൊപ്പം വേഷമിട്ടിരിക്കുന്നത്.

Read More: ‘രാപ്പകലിന്റെ പതിനാറു വർഷങ്ങൾ’- ഓർമ്മകൾ പങ്കുവെച്ച് ബാലചന്ദ്ര മേനോൻ

അതേസമയം, കൊവിഡ് സാഹചര്യത്തിലും അമിതാഭ് ആതിഥേയത്വം വഹിക്കുന്ന കോൻ ബനേഗ ക്രോർപതിയുടെ ഷൂട്ടിംഗിലാണ്. ഈ വർഷം ആദ്യം ഗുലാബോ സീതാബോയിലൂടെ അമിതാഭ് ഡിജിറ്റൽ റീലിസിലും അരങ്ങേറ്റം കുറിച്ചിരുന്നു.

Story highlights- amitabh bachchan awareness about vaccination