സ്റ്റേപ്പിൾ പിന്നുകളിൽ ധനുഷിന്റെ മുഖമൊരുക്കി കലാകാരൻ; റെക്കോർഡിൽ ഇടംനേടിയ ചിത്രം

July 6, 2021

സീവാഗ വാലുതി എന്ന കലാകാരൻ തമിഴ് സിനിമാ പ്രേമികൾക്ക് സുപരിചിതനാണ്. കാരണം, ചിത്രകലയിലെ വൈഭവം വ്യത്യസ്ത രീതിയിലൂടെ അവതരിപ്പിച്ച് ഒട്ടേറെത്തവണ ഇദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. കമൽഹാസ്സന്റെ ഛായാചിത്രം 3,072 കപ്പുകളും 13,000 ആണികളും ഉപയോഗിച്ച് ഒരു ത്രീഡി സ്ട്രിംഗ് ആർട്ട് ചിത്രമാക്കി ഒരുക്കിയാണ് സീവാഗ വാലുതി കൈയടി നേടിയത്. ഇപ്പോഴിതാ, ധനുഷിന്റെ ചിത്രമാണ് ഈ കലാകാരൻ ഒരുക്കിയിരിക്കുന്നത്.

ഇത്തവണ അധികമാരും പരീക്ഷിക്കാത്ത സ്റ്റാപ്ലറിനുള്ളിലെ സ്റ്റേപ്പിൾ പിന്നുകൾ ഉപയോഗിച്ചാണ് അദ്ദേഹം ധനുഷിന്റെ ചിത്രം ഒരുക്കിയത്. കർണൻ എന്ന സിനിമ കണ്ടപ്പോൾ മുതൽ വേറിട്ട രീതിയിൽ ധനുഷിനായി എന്തെങ്കിലും ഒരുക്കണം എന്ന് കരുതിയിരുന്നതായി പറയുന്നു.

Read More: ചക്കപ്പഴത്തിലൂടെ പ്രേക്ഷപ്രീതി നേടിയ റാഫി വിവാഹിതനാകുന്നു; വിഡിയോ

ഈ ചിത്രത്തിലൂടെ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡിലും സീവാഗ വാലുതി ഇടംനേടിക്കഴിഞ്ഞു. കർണന്റെ നിർമ്മാതാവായ കലൈപുലി താനു ഈ വേറിട്ട ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിലൂടെ സീവാഗ വാലുതി ദേശീയ ശ്രദ്ധനേടി.

Story highlights- artist creates record with staple art of Dhanush