‘രാപ്പകലിന്റെ പതിനാറു വർഷങ്ങൾ’- ഓർമ്മകൾ പങ്കുവെച്ച് ബാലചന്ദ്ര മേനോൻ

July 1, 2021

മലയാളികൾക്ക് മനോഹരമായ ഓർമ്മകൾ സമ്മാനിച്ച ചിത്രമാണ് രാപ്പകൽ. 2005ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂട്ടിയാണ് നായകനായത്. മമ്മൂട്ടിക്കൊപ്പം ശാരദ, നയൻതാര, ബാലചന്ദ്രമേനോൻ, ഗീതു മോഹൻദാസ് എന്നിവരും ചിത്രത്തിൽ വേഷമിട്ടിരുന്നു. 2005ൽ റിലീസ് ചെയ്ത ചിത്രത്തിലെ ഓർമ്മകൾ 16 വർഷങ്ങൾക്ക് ശേഷം പങ്കുവയ്ക്കുകയാണ് ബാലചന്ദ്ര മേനോൻ.

സിനിമയിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമാണ് ബാലചന്ദ്രമേനോൻ ഓർമ്മകൾ കുറിക്കുന്നത്. ചിത്രത്തിൽ നടി ശാരദയുമായി സ്‌ക്രീൻ പങ്കിട്ടതിനെക്കുറിച്ചും വരിക്കാശേരി മനയിലെ ഷൂട്ടിംഗിനെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു. ‘അന്തരിച്ച ടി എ റസാക്ക് തിരക്കഥയൊരുക്കി കമൽ സംവിധാനം ചെയ്ത ‘രാപ്പകൽ’ എന്ന ഫീച്ചർ ചിത്രം പുറത്തിറങ്ങിയിട്ട് 16 വർഷമായി. ഈ ചിത്രം ശാരദാമ്മയ്ക്കൊപ്പമുള്ള എന്റെ ആദ്യ ചിത്രമായി മാറുന്നു. ഒരു സംയുക്ത കുടുംബ പ്രമേയത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ വരിക്കാശ്ശേരി മന ആയിരുന്നു. ഒട്ടേറെ കലാകാരന്മാരുമായി വളരെ സജീവമായിരുന്നു സെറ്റ്, പ്രത്യേകിച്ച് കുട്ടികൾ.

Read More: വെട്രിമാരൻ ചിത്രത്തിൽ നായകനായി കമൽഹാസൻ

ഈ പ്രോജക്റ്റിനായി എന്റെ സംവിധായകന്റെ തൊപ്പി താഴ്ത്തി ഞാൻ യൂണിറ്റിലെ ഒരു നടൻ മാത്രമായതിനാൽ എനിക്ക് ധാരാളം സമയമുണ്ടായിരുന്നു. അതിനാൽ എല്ലാവരുമായും പ്രത്യേകിച്ചും മമ്മൂട്ടി, ഗീതു മോഹൻദാസ്, ശാരദാമ്മ എന്നിവരുമായി സംസാരിക്കാൻ ധാരാളം സമയം കിട്ടി’- ബാലചന്ദ്ര മേനോൻ കുറിക്കുന്നു. കമൽ സംവിധാനം ചെയ്ത ചിത്രത്തിൽ ഗീതു മോഹൻദാസ്, വിജയരാഘവൻ, ജനാർദ്ദനൻ, സലിം കുമാർ, സുരേഷ് കൃഷ്ണ, താര കല്യാൺ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, ബാലചന്ദ്രൻ ചുള്ളിക്കാട്, ബാബുരാജ് എന്നിവരും അഭിനയിച്ചു.

Story highlights- balachandra menon about rappakal