വെട്രിമാരൻ ചിത്രത്തിൽ നായകനായി കമൽഹാസൻ

July 1, 2021

തമിഴകത്ത് നിരവധി മികച്ച ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് വെട്രിമാരൻ. നിരവധി തവണ ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ വെട്രിമാരന്റെ അവസാന ചിത്രം ധനുഷ് നായകനായ അസുരൻ ആയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ഇപ്പോഴിതാ, പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് വെട്രിമാരൻ. കമൽഹാസനെ നായകനാക്കി പുതിയ ചിത്രം ഒരുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ജനപ്രിയമായ ഒരു നോവലിനെ ആസ്പദമാക്കിയായിരിക്കും ചിത്രം എന്നും സൂചനയുണ്ട്. ഗോപുരം ഫിലിംസ് ആയിരിക്കും ചിത്രം നിർമിക്കുക. അതേസമയം ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. അതേസമയം വെട്രിമാരൻ- കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.

Read also;എംജിക്കൊപ്പം മഞ്ജു വാര്യരും പാടി, ‘കൈതപ്പൂവിൻ കന്നികുറുമ്പിൽ തൊട്ടൂ തൊട്ടില്ലാ…’ മനോഹരം ഈ ആലാപനമികവ്

ആടുകളം എന്ന സിനിമയിലൂടെ ധനുഷിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത സംവിധായകനാണ് വെട്രിമാരൻ. ഈ കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘പൊല്ലാതവനും’ ‘വട ചെന്നൈ’യ്ക്കും അസുരനും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. മറ്റൊരു ചിത്രം കൂടി ധനുഷ്- വെട്രിമാരൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്നുണ്ട്. സൂര്യയെ നായകനാക്കി ഒരുക്കുന്ന വാദിവാസൽ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതിന് ശേഷം ആയിരിക്കും പുതിയ ചിത്രം ആരംഭിക്കുന്നത് എന്നാണ് സൂചന.

Read also;വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഗ്രീറ്റിങ് കാർഡുകളൊരുക്കി ഒരു യുവതി; ലക്ഷ്യം പ്രകൃതി സംരക്ഷണത്തിനൊപ്പം വരുമാനവും

Story highlights: kamalhasan and vetrimaran joins for a film