എംജിക്കൊപ്പം മഞ്ജു വാര്യരും പാടി, ‘കൈതപ്പൂവിൻ കന്നികുറുമ്പിൽ തൊട്ടൂ തൊട്ടില്ലാ…’ മനോഹരം ഈ ആലാപനമികവ്

June 30, 2021

മലയാളികളുടെ പ്രിയങ്കരിയാണ് മഞ്ജു വാര്യർ. അഭിനയത്തിനപ്പുറം പാട്ടും നൃത്തവുമൊക്കെയായി പ്രേക്ഷക ഹൃദയങ്ങൾ കവരുന്ന മഞ്ജുവിന്റെ ഒരു പാട്ടാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളുടെ മനം കവരുന്നത്. ടോപ് സിംഗർ വേദിയിൽ എത്തിയ മഞ്ജു വാര്യർ ഗായകൻ എം ജി ശ്രീകുമാറിനൊപ്പമാണ് അതിമനോഹരമായി പാട്ട് പാടുന്നത്. മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘കണ്ണെഴുതി പൊട്ടുംതൊട്ട്’ എന്ന ചിത്രത്തിലെ ഗാനമാണ് ഇരുവരും ചേർന്ന് ആലപിക്കുന്നത് എന്നതും ഏറെ ആകർഷകമാണ്.

‘കൈതപ്പൂവിൻ കന്നികുറുമ്പിൽ തൊട്ടൂ തൊട്ടില്ലാ…’ എന്ന ഗാനമാണ് എം ജി ശ്രീകുമാറിനൊപ്പം ചേർന്ന് മഞ്ജു ആലപിക്കുന്നത്. കാവാലം നാരായണപ്പണിക്കരുടെ വരികൾക്ക് എം ജി രാധാകൃഷ്‌ണൻ സംഗീതം നൽകി മോഹൻലാലും കെ എസ് ചിത്രയും ചേർന്ന് ആലപിച്ച ഗാനവുമായാണ് ഇത്തവണ വേദിയിൽ എം ജിക്കൊപ്പം മഞ്ജു വാര്യർ എത്തിയത്.

Read also:വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഗ്രീറ്റിങ് കാർഡുകളൊരുക്കി ഒരു യുവതി; ലക്ഷ്യം പ്രകൃതി സംരക്ഷണത്തിനൊപ്പം വരുമാനവും

ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്ന ഒരുപിടി മികച്ച ഗാനങ്ങളുമായി കുട്ടിപ്പാട്ടുകാർക്കൊപ്പം ചിലപ്പോൾ സിനിമ താരങ്ങളും പാട്ട് വേദിയിൽ എത്താറുണ്ട്. കുട്ടികുരുന്നുകൾക്കൊപ്പം പാട്ടും നൃത്തവും തമാശകളുമായി മനോഹര നിമിഷങ്ങളാണ് ടോപ് സിംഗർ വേദി കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത്.

Story highlights: Manju Warrier sings with MG Sreekumar