manju warrier

നിഗൂഢതകൾ ഒളിപ്പിച്ച് മഞ്ജു വാര്യർ; ശ്രദ്ധേയം ‘ചതുർമുഖ’ത്തിലെ ‘പാതിയിൽ തീരുന്നോ..’ ഗാനം

മഞ്ജു വാര്യരും സണ്ണി വെയ്‌നും മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രമാണ് ചതുർമുഖം. ഇന്ത്യൻ സിനിമയിൽ അധികം പരീക്ഷിക്കാത്ത, മലയാള സിനിമയിലെ ആദ്യത്തെ ടെക്‌നോ ഹൊറർ സിനിമ കൂടിയാണ് ചതുർമുഖം. പേര് സൂചിപ്പിക്കുന്ന പോലെ നാല് മുഖങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. രഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്ന് സംവിധാനം ചെയ്ത ചിത്രം ഇതിനോടകം കൊറിയൻ ചലച്ചിത്രമേളയിലേക്കും ...

വൈഡൂര്യക്കമ്മലണിഞ്ഞ്….ഇഷ്ടഗാനത്തിന്റെ ഓർമകളിൽ മഞ്ജു വാര്യർ

വൈഡൂര്യക്കമ്മലണിഞ്ഞ് വെണ്ണിലാവു രാവിൽ നെയ്യും....മലയാളികളുടെ എക്കാലത്തെയും ഇഷ്ടഗാനവുമായി ടോപ് സിംഗർ വേദിയിൽ എത്തുകയാണ് കുട്ടിഗായകരായ ഹനൂനയും വൈഗാലക്ഷ്മിയും. മഞ്ജു വാര്യരും ദിലീപും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച, കമൽ സംവിധാനം ചെയ്ത 'ഈ പുഴയും കടന്ന്' എന്ന ചിത്രത്തിലേതാണ് ഈ മനോഹരഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ജോൺസൺ മാസ്റ്റർ സംഗീതം നൽകി സുജാത മോഹൻ ആലപിച്ച ഗാനമാണിത്....

എംജിക്കൊപ്പം മഞ്ജു വാര്യരും പാടി, ‘കൈതപ്പൂവിൻ കന്നികുറുമ്പിൽ തൊട്ടൂ തൊട്ടില്ലാ…’ മനോഹരം ഈ ആലാപനമികവ്

മലയാളികളുടെ പ്രിയങ്കരിയാണ് മഞ്ജു വാര്യർ. അഭിനയത്തിനപ്പുറം പാട്ടും നൃത്തവുമൊക്കെയായി പ്രേക്ഷക ഹൃദയങ്ങൾ കവരുന്ന മഞ്ജുവിന്റെ ഒരു പാട്ടാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളുടെ മനം കവരുന്നത്. ടോപ് സിംഗർ വേദിയിൽ എത്തിയ മഞ്ജു വാര്യർ ഗായകൻ എം ജി ശ്രീകുമാറിനൊപ്പമാണ് അതിമനോഹരമായി പാട്ട് പാടുന്നത്. മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'കണ്ണെഴുതി പൊട്ടുംതൊട്ട്' എന്ന...

‘ഞാന്‍ നിന്റെ ഗാഥാ ജാം’; പ്രിയ കൂട്ടുകാരിക്ക് വേറിട്ട പിറന്നാള്‍ ആശംസയുമായി മഞ്ജു വാര്യര്‍

ചലച്ചിത്രരംഗത്തെ നിറസാന്നിധ്യം ഗീതു മോഹന്‍ദാസിന് ഇന്ന് പിറന്നാളാണ്. അഭിനേതാവായും സംവിധായികയായുമെല്ലാം വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ ഒരുക്കുന്ന താരത്തിന് ആശംസകള്‍ നേരുന്നുവരും നിരവധിയാണ്. എന്നാല്‍ ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു ആശംസയുണ്ട് ഇക്കൂട്ടത്തില്‍. ചലച്ചിത്രതാരം മഞ്ജു വാര്യര്‍ നേര്‍ന്ന പിറന്നാള്‍ ആശംസ. ജന്മദിനാശംസകള്‍ പ്രിയപ്പെട്ടവളേ, ഞാന്‍ നിന്റെ ഗാഥാ ജാം' എന്ന് കുറിച്ചുകൊണ്ടാണ് മഞ്ജുവാര്യര്‍ പിറന്നാള്‍ ആശംസിച്ചത്. ഒപ്പം...

മനോഹരം ഈ മഞ്ജുഭാവങ്ങള്‍; വിഡിയോ പങ്കുവെച്ച് മഞ്ജു വാര്യര്‍

സിനിമാ വിശേഷങ്ങള്‍ക്കൊപ്പം തന്നെ ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ഫോട്ടോകളും വിഡിയോകളുമൊക്കെ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ മഞ്ജു വാര്യര്‍ പങ്കുവെച്ച ഒരു വിഡിയോയാണ് ശ്രദ്ധ ആകര്‍ഷിക്കുന്നത്. രസകരങ്ങളായ മഞ്ജുഭാവങ്ങള്‍ ചേര്‍ത്തുവെച്ചൊരുക്കിയ വിഡിയോയാണ് ഇത്. ഇതിനോടകംതന്നെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. മഞ്ജു വാര്യരുടെ മനോഹരമായ ചിരിയാണ് വിഡിയോയിലെ പ്രധാന ആകര്‍ഷണം. അതേസമയം ചതുര്‍മുഖമാണ് മഞ്ജു...

മലയാള സിനിമയ്ക്കൊരു കിടിലൻ ടെക്നോ ഹൊറർ ത്രില്ലർ; കുടുംബ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി ചതുർമുഖം

കുടുംബ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി പ്രദർശനം തുടരുകയാണ് സണ്ണി വെയ്ൻ, മഞ്ജു വാരിയർ ചിത്രം ചതുർമുഖം. ടെക്നോ ഹൊറർ ത്രില്ലർ ചിത്രമെന്ന് വേണം ചതുർമുഖത്തെ വിശേഷിപ്പിക്കാൻ. മലയാളം ഹൊറർ പടങ്ങൾ പ്രേക്ഷർകർയ്ക്കിടയിൽ പറഞ്ഞ് ഫലിപ്പിക്കുക എന്നത് ചെറിയൊരു കാര്യമല്ല. കോമഡി മിക്സ് ചെയ്ത് പറഞ്ഞുവെക്കുന്ന മലയാള ഹൊറർ സിനിമകളിൽ നിന്ന് വ്യത്യസ്തമായി എല്ലാ രീതിയിലും...

മമ്മൂട്ടിയുടെ ക്യാമറയില്‍ പതിഞ്ഞ മഞ്ജുഭാവങ്ങള്‍; ‘നിധിയാണ് ഈ ചിത്രങ്ങള്‍’

സിനിമയില്‍ അഭിനയ വിസ്മയങ്ങളൊരുക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോഗ്രഫിയും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ചലച്ചിത്ര താരം മഞ്ജു വാര്യര്‍ പങ്കുവെച്ച ചില ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. മമ്മൂട്ടി പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍. 'ഒരു നിധിയാണ് ഈ ചിത്രങ്ങള്‍' എന്നു കുറിച്ചുകൊണ്ടാണ് മഞ്ജു വാര്യര്‍ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. അതേസമയം തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ്...

‘ചതുര്‍മുഖ’ത്തിലെ നാലാമത്തെ മുഖത്തെ പരിചയപ്പെടുത്തി മഞ്ജു വാര്യര്‍: വിഡിയോ

മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ചതുര്‍മുഖം. സണ്ണി വെയ്‌നും അലന്‍സിയറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. എന്നാല്‍ ഈ മൂന്ന് മുഖങ്ങള്‍ക്കും പുറമെ മറ്റൊരു പ്രധാന മുഖംകൂടിയുണ്ട് ചിത്രത്തില്‍. ആ സസ്‌പെന്‍സ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒരു സ്മാര്‍ട് ഫോണ്‍ ആണ് നാലാമത്തെ മുഖം. സിനിമയ്ക്കുവേണ്ടിയൊരുക്കിയ പ്രത്യേക മൊബൈല്‍ഫോണ്‍ റിങ്‌ടോണിന്റെ അകമ്പടിയോടെയാണ് നാലാമത്തെ മുഖത്തെ...

മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രം; റിലീസിന് തയാറെടുത്ത് മഞ്ജു വാര്യരുടെ ‘ചതുര്‍മുഖം’

മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ചതുര്‍മുഖം. സണ്ണി വെയ്നും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. റിലീസിങ്ങിനൊരുങ്ങുകയാണ് ചിത്രം. മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രം എന്ന ഖ്യാതിയോടെയാണ് ചതുര്‍മുഖം പ്രേക്ഷകരിലേക്കെത്തുക. ഈ വര്‍ണന തന്നെയാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഒരു പ്രധാന ഘടകവും. എന്താണ് ഈ ടെക്നോ ഹൊറര്‍? ഹൊറര്‍ ചിത്രങ്ങള്‍ മലയാളികള്‍ക്ക് പരിചിതമാണെങ്കിലും ടെക്നോ...

ദ് പ്രീസ്റ്റ് കൈയടി നേടുമ്പോള്‍ ഏറ്റവും വലിയ സന്തോഷത്തെക്കുറിച്ച് മഞ്ജു വാര്യര്‍

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ദ് പ്രീസ്റ്റ് എന്ന ചിത്രം. മഞ്ജു വാര്യരും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. തിയേറ്ററുകളില്‍ ദ് പ്രീസ്റ്റ് കൈയടി നേടുമ്പോള്‍ ഏറ്റവും വലിയ സന്തോഷത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യര്‍. കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തിയേറ്ററുകള്‍ സജീവമായി തുടങ്ങിയപ്പോള്‍ കുടുംബ പ്രേക്ഷകരും തിയേറ്ററുകളിലേയ്ക്ക്...

Latest News

രമേഷ് പിഷാരടിയെ പാട്ട് പഠിപ്പിച്ച് മേഘ്നക്കുട്ടി; മനോഹരം ഈ കാഴ്ച

ലോക മലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. അതിഗംഭീരമായ ആലാപന മികവുകൊണ്ടും നിഷ്‌കളങ്കത നിറഞ്ഞ കുട്ടി വര്‍ത്തമാനങ്ങള്‍ക്കൊണ്ടും പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയിരിക്കുന്നു...