റോമിൽ ചുറ്റിക്കറങ്ങി മഞ്ജു വാര്യർ- ചിത്രങ്ങൾ

December 25, 2022

മലയാളികളുടെ മനസിൽ മഞ്ജു വാര്യരോളം ഇടംനേടിയ നടിമാർ ചുരുക്കമാണ്. അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും മഞ്ജു വാര്യർ മലയാള സിനിമയുടെ മുതൽക്കൂട്ടായി നിലകൊള്ളുകയാണ്. സിനിമയിൽ സജീവമായിരുന്ന മൂന്നു വർഷങ്ങൾക്ക് ശേഷം വീണ്ടും പതിനാലു വർഷങ്ങൾ വേണ്ടിവന്നു മഞ്ജു വാര്യർക്ക് വെള്ളിത്തിരയിലേക്ക് മടങ്ങിയെത്താൻ. എന്നാൽ, രണ്ടാം വരവിൽ നടി കൂടുതൽ അമ്പരപ്പിക്കുകയാണ്. വൈവിധ്യമാർന്ന വേഷങ്ങളും മറ്റു ഭാഷകളിൽ നിന്നുള്ള അവസരങ്ങളുമൊക്കെയായി മഞ്ജു വാര്യർ തിരക്കിലാണ്. 

അതിനോടൊപ്പം തന്നെ യാത്രകൾക്കായും സമയംകണ്ടെത്തുന്ന നടി ഇപ്പോൾ ബത്‌ലഹേമിലേക്കുള്ള യാത്രയ്ക്ക് ശേഷം റോമിലാണ്. റോമിൽ കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി തുടങ്ങിയവർക്കൊപ്പമാണ് മഞ്ജു വാര്യർ യാത്ര ചെയ്യുന്നത്. റോമിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ നടി പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, മഞ്ജു വാര്യർ നായികയായി അടുത്തതായി റിലീസ് ചെയ്യുന്നത് ‘ആയിഷ’ എന്ന ചിത്രമാണ്. അജിത് കുമാറിനൊപ്പം ‘തുനിവ്’ എന്ന് പേരിട്ടിരിക്കുന്ന തമിഴ് ചിത്രത്തിലും അവർ പ്രവർത്തിക്കുന്നു. മഞ്ജു വാര്യർ അടുത്തിടെ അജിത്തിനൊപ്പം ബൈക്ക് യാത്ര നടത്തിയ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

Read Also: ആദ്യമായി കാഴ്ച്ചക്കിട്ടിയ കുഞ്ഞുമോൾ; നിറകണ്ണുകളോടെയേ അവളുടെ സന്തോഷത്തിൽ പങ്ക് ചേരാൻ കഴിയൂ

കേരളക്കരയിലെ സിനിമ ആസ്വാദകരുടെ ഹൃദയം കവർന്നതാണ് ചലച്ചിത്രതാരം മഞ്ജു വാര്യർ. മികച്ച ഒരുപിടി കഥാപാത്രങ്ങളെ ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ച താരത്തിന്റെ പുതിയ ചിത്രത്തിങ്ങളുടെ വിശേഷങ്ങളും സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. 

Story highlights- manju warrier rome tour