ധൈര്യമില്ലെങ്കിൽ പ്രതാപവുമില്ല!- അജിത് ചിത്രത്തിനായി തമിഴിൽ ഡബ്ബ് ചെയ്ത് മഞ്ജു വാര്യർ

October 31, 2022

ധനുഷ് നായകനായ ‘അസുരൻ’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ശേഷം മഞ്ജു വാര്യർ അടുത്ത തമിഴ് ചിത്രത്തിലേക്ക് ചേക്കേറുകയാണ്. ഇത്തവണ തമിഴ് സൂപ്പർ സ്റ്റാർ അജിത്തിനൊപ്പമാണ് മഞ്ജു വേഷമിടുന്നത്.’തുനിവ്’ എന്നാണ് ചിത്രത്തിന്റെ പേര്. ഇപ്പോഴിതാ, ഈ സിനിമയിൽ ഡബ്ബിങ്ങും സ്വയം ചെയ്യുന്ന വിശേഷം നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ്.

‘ധൈര്യമില്ലെങ്കിൽ പ്രതാപവുമില്ല!’ എന്ന ക്യാപ്ഷനൊപ്പമാണ് മഞ്ജു വാര്യർ ഡബ്ബിങ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വലിമൈക്ക് ശേഷം എച്ച്.വിനോദ് അജിത്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുനിവ്.’ ഈ ചിത്രത്തിലാണ് മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ‘അസുരൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മഞ്ജു അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് ‘തുനിവ്.’

Read Also: “ഇതൊക്കെ സിംപിളല്ലേ..”; തക്കാളി കയറ്റുന്ന കർഷകന്റെ വിഡിയോ വൈറലാവുന്നു

അതേസമയം, തമിഴ് സൂപ്പർ താരം അജിത്തിനൊപ്പം നടി മഞ്ജു വാര്യർ നടത്തിയ ലഡാക്ക് ബൈക്ക് റൈഡിന്റെ വിശേഷങ്ങൾ നേരത്തെ തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു. അജിത്തിന്റെ ‘തുനിവ്’ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളിന് മുൻപുള്ള ഇടവേളയിലാണ് താരങ്ങൾ ലഡാക്കിലേക്ക് ബൈക്കിൽ യാത്രയ്ക്ക് പോയത്. ഇതിന്റെ ചിത്രങ്ങൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Story highlights- manju warrier shares dubbing photo