‘കുടുംബമായി മാറിയ സുഹൃത്തുക്കൾ’- ചിത്രങ്ങൾ പങ്കുവെച്ച് ഭാവന

March 26, 2023

സിനിമ അഭിനയത്തിനപ്പുറം സൗഹൃദവും കാത്തുസൂക്ഷിക്കുന്നവരാണ് ചില താരങ്ങൾ. അത്തരത്തിൽ മലയാള സിനിമയിൽ നിരവധി സുഹൃത്തുക്കൾ ഉള്ള താരമാണ് ഭാവന. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ് ഭാവന പങ്കുവെച്ച ഒരു ചിത്രം. മഞ്ജു വാര്യർ, സംയുക്ത വർമ്മ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.

കുടുംബമായി മാറിയ സുഹൃത്തുക്കൾ’ എന്ന ക്യാപ്ഷനൊപ്പമാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഭാവന ബാംഗ്ലൂർ നിന്നും അവധി ആഘോഷിക്കാൻ എത്തുമ്പോളൊക്കെയും മൂവരും ഒത്തുകൂടാറുണ്ട്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. മാത്രമല്ല, നീണ്ട ഇടവേളയ്ക്ക് ശേഷം നിരവധി ചിത്രങ്ങളുമായി മലയാളത്തിൽ സജീവമാകുകയുമാണ് നടി.

അതേസമയം, ‘നമ്മള്‍’ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ് ഭാവന. സ്വയസിദ്ധമായ അഭിനയശൈലികൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയയായി. സിഐഡി മൂസ, ക്രോണിക് ബാച്ച്ലർ, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാൽ അഭിനയിച്ച ശേഷം നീണ്ട ഇടവേളയിലായിരുന്നു ഭാവന.

Read Also: ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നതിന് നന്ദി; പിതാവിന്റെ വിയോഗത്തിൽ അജിത്

വിവാഹശേഷമുള്ള ചെറിയ ഇടവേളയ്ക്ക് ശേഷം അന്യഭാഷകളിലേക്ക് ചേക്കേറിയ താരം ’96’ എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കായ ’99’ ലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തി. അഞ്ചു വർഷത്തിന് ശേഷം ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ സിനിമയിലൂടെയാണ് മലയാളത്തിൽ വീണ്ടും സജീവമായത്.

Story hioghlights- bhavana shares photos with manju warrier and samyuktha