ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നതിന് നന്ദി; പിതാവിന്റെ വിയോഗത്തിൽ അജിത്

March 24, 2023

നടൻ അജിത്തിന്റെ പിതാവ് പി സുബ്രഹ്മണ്യം അനാരോഗ്യത്തെ തുടർന്ന് ചെന്നൈയിൽ അന്തരിച്ചു. കേരളത്തിലെ പാലക്കാട് സ്വദേശിയായ പി സുബ്രഹ്മണ്യത്തിന് 85 വയസ്സായിരുന്നു. നടൻ അജിത് കുമാറിന്റെ ആരാധകരുടെയും തമിഴ് സിനിമാലോകത്തിന്റെയും അനുശോചന സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രവഹിക്കുന്നുണ്ട്. ഭാര്യ ശാലിനിക്കും കുട്ടികൾക്കുമൊപ്പം യൂറോപ്പിൽ അവധി ആഘോഷിക്കുകയായിരുന്നു താരം. ഉടൻ ചെന്നൈയിലെത്തും.

‘ഞങ്ങളുടെ പിതാവ് പി.എസ്. മണി ഇന്ന് പുലർച്ചെ അന്തരിച്ചു. അദ്ദേഹത്തിന് 85 വയസ്സായിരുന്നു. അദ്ദേഹത്തെയും ഞങ്ങളുടെ കുടുംബത്തെയും പരിചരിച്ചതിന് ആരോഗ്യപ്രവർത്തകർക്ക് നന്ദി. ദുഃഖത്തിന്റെ ഈ വേളയിൽ, എല്ലാവർക്കും നന്ദി അറിയിക്കുന്നു’- കുറിപ്പിൽ പറയുന്നു. അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ സ്വകാര്യ ചടങ്ങിൽ നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Read also:ഹിറ്റ് ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് ജയസൂര്യയുടെ മകൾ വേദ- വിഡിയോ

അതേസമയം, ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കാറാനിരിക്കുകയാണ് അജിത്. വരാനിരിക്കുന്ന ചിത്രം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അദ്ദേഹം അടുത്തതായി സംവിധായകൻ മഗിഴ് തിരുമേനിയുമായി ഒന്നിക്കുമെന്നായിരുന്നു വാർത്ത. അതേസമയം, തമിഴകത്തും മലയാളികൾക്കും ഒരുപോലെ പ്രിയപ്പെട്ട താര ദമ്പതികളാണ് അജിത്തും ശാലിനിയും. ഒരുകാലത്ത് മലയാള സിനിമയുടെ നിറപ്പകിട്ടാർന്ന ചിത്രങ്ങളുടെ ഭാഗമായിരുന്ന ശാലിനി തമിഴിലേക്ക് ചേക്കേറുകയും അജിത്തുമായി പ്രണയത്തിലാകുകയുമായിരുന്നു. വിവാഹം കഴിഞ്ഞ് 20 വർഷമായി സിനിമയിൽ നിന്നും നടി അകന്നു നില്കുകയുമാണ്.

Story highlights- Ajith Kumar’s father Subramaniam passes away