അതേ കസേരയും അതേ പോസും- മഞ്ജു വാര്യരെ കോപ്പിയടിച്ച് ഭാവന 

November 26, 2022

 അഭിനയത്തിനപ്പുറം സൗഹൃദവും കാത്തുസൂക്ഷിക്കുന്നവരാണ് ചില താരങ്ങൾ. അത്തരത്തിൽ മലയാള സിനിമയിൽ നിരവധി സുഹൃത്തുക്കൾ ഉള്ള താരമാണ് ഭാവന. ഭാവനയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് മഞ്ജു വാര്യർ. ഇരുവരും ഒത്തുചേരുമ്പോളുള്ള ചിത്രങ്ങൾ എപ്പോഴും ശ്രദ്ധേയമാകരുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു കസേരയിൽ ഇരുന്നുകൊണ്ട് സ്വയം പകർത്തിയ ചിത്രങ്ങൾ നടി മഞ്ജു വാര്യർ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ, മഞ്ജു വാര്യരെ കോപ്പിയടിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അതെ സ്റ്റൈലിൽ അതേ കസേരയിൽ ഇരിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഭാവന. മഞ്ജുവാര്യർ ഇപ്പോഴും തനിക്ക് സഹോദരിയെ പോലെയാണെന്ന് ഭാവന പറയാറുണ്ട്. അടുത്തിടെ മഞ്ജുവിന്റെ ക്യാമറയ്ക്ക് മുന്നിൽ ഭാവന മോഡലായിരുന്നു.

അതേസമയം, ‘നമ്മള്‍’ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ് ഭാവന. സ്വയസിദ്ധമായ അഭിനയശൈലികൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയയായി. സിഐഡി മൂസ, ക്രോണിക് ബാച്ച്ലർ, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണിലാണ് മലയാളത്തിൽ ഭാവന നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. ഇനി ‘എന്റിക്കായ്ക്കൊരു പ്രേമോണ്ടാർന്ന്..’ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഷറഫുദ്ധീൻ ആണ് സിനിമയിലെ നായകൻ.

Read Also: കടുവയെ ചുംബിക്കുന്ന യുവാവ്; ശ്വാസം അടക്കിപ്പിടിച്ചു മാത്രമേ ഇത് കാണാൻ കഴിയൂ

വിവാഹശേഷമുള്ള ചെറിയ ഇടവേളയ്ക്ക് ശേഷം അന്യഭാഷകളിലേക്ക് ചേക്കേറിയ താരം ’96’ എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കായ ’99’ ലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയത്. ഇൻസ്‌പെക്ടർ വിക്രത്തിലും മികച്ച വേഷത്തിൽ നടി എത്തി.

Story highlights- bhavana copying manju warrier

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!