‘വലിയ ലോകം, വളരെ കുറച്ച് സമയം..’- സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രാചിത്രങ്ങളുമായി മഞ്ജു വാര്യർ

March 1, 2023
MANJU WARRIER

മലയാളികളുടെ മനസിൽ മഞ്ജു വാര്യരോളം ഇടംനേടിയ നടിമാർ ചുരുക്കമാണ്. അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും മഞ്ജു വാര്യർ മലയാള സിനിമയുടെ മുതൽക്കൂട്ടായി നിലകൊള്ളുകയാണ്. സിനിമയിൽ സജീവമായിരുന്ന മൂന്നു വർഷങ്ങൾക്ക് ശേഷം വീണ്ടും പതിനാലു വർഷങ്ങൾ വേണ്ടിവന്നു മഞ്ജു വാര്യർക്ക് വെള്ളിത്തിരയിലേക്ക് മടങ്ങിയെത്താൻ. എന്നാൽ, രണ്ടാം വരവിൽ നടി കൂടുതൽ അമ്പരപ്പിക്കുകയാണ്. വൈവിധ്യമാർന്ന വേഷങ്ങളും മറ്റു ഭാഷകളിൽ നിന്നുള്ള അവസരങ്ങളുമൊക്കെയായി മഞ്ജു വാര്യർ തിരക്കിലാണ്. 

അതിനോടൊപ്പം തന്നെ യാത്രകൾക്കായും സമയംകണ്ടെത്തുന്ന നടി ഇപ്പോൾ ഡൽഹിയിൽ ചുറ്റിക്കറങ്ങുകയാണ്. കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി തുടങ്ങിയവർക്കും അവരുടെ കുടുംബത്തിനും മഞ്ജു വാര്യർ യാത്ര ചെയ്യുന്നത്. നിരവധി ചിത്രങ്ങൾ നടി പങ്കുവെച്ചിട്ടുണ്ട്. ‘വലിയ ലോകം, വളരെ കുറച്ച് സമയം..’ എന്ന ക്യാപ്ഷനൊപ്പമാണ് മഞ്ജു വാര്യർ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കേരളക്കരയിലെ സിനിമ ആസ്വാദകരുടെ ഹൃദയം കവർന്നതാണ് ചലച്ചിത്രതാരം മഞ്ജു വാര്യർ. മികച്ച ഒരുപിടി കഥാപാത്രങ്ങളെ ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ച താരത്തിന്റെ പുതിയ ചിത്രത്തിങ്ങളുടെ വിശേഷങ്ങളും സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. 

അടുത്തിടെ സ്പോർട്സ് ബൈക്ക് സ്വന്തമാക്കിയ നടിയുടെ വിഡിയോ ശ്രദ്ധനേടിയിരുന്നു. ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 എന്ന മോഡൽ ബൈക്കാണ് മഞ്ജു സ്വന്തമാക്കിയത്. ഇൻസ്റ്റഗ്രാമിലൂടെ മഞ്ജു വാര്യർ തന്നെയാണ് പുതിയ സന്തോഷത്തെ കുറിച്ച് അറിയിച്ചത്. ‘ധൈര്യത്തിന്റെ ചെറിയ കാൽവയ്പ്പ് നല്ലൊരു തുടക്കം തന്നെയാണ്. നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. അതുകൊണ്ട് റോഡിൽ എന്നെ കണ്ടാൽ ദയവായി സമാധാനത്തോടെ സഹകരിക്കണം. പ്രചോദനമായതിന് നന്ദി അജിത്ത് കുമാർ സർ’- മഞ്ജു കുറിച്ചു.

Read Also: വനിതാ ദിനത്തിൽ ട്വന്റിഫോറിനും ഫ്‌ളവേഴ്‌സിനുമൊപ്പം പിങ്ക് മിഡ്‌നൈറ്റ് മാരത്തോണിൽ പങ്കെടുക്കാം..

നടൻ അജിത്തുമൊത്തുള്ള താരത്തിന്റെ ലഡാക്ക് ബൈക്ക് യാത്ര നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു. അജിത്തിന്റെ ‘തുനിവ്’ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളിന് മുൻപുള്ള ഇടവേളയിലാണ് താരങ്ങൾ ലഡാക്കിലേക്ക് ബൈക്കിൽ യാത്രയ്ക്ക് പോയത്. ഇതിന്റെ ചിത്രങ്ങൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Story highlights- manju warrier delhi trip