ഭക്തിഗാനത്തിനൊപ്പം സിനിമാ ഗാനവും പാടി വിരല്‍ത്തുമ്പില്‍ സംഗീതവും തീര്‍ത്ത് ഒരു പുരോഹിതന്‍: വീഡിയോ

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവം പരിപാടി. രാജ്യത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി കലാകാരന്മാര്‍ കോമഡി ഉത്സവ വേദിയിലെത്തുന്നു. മനോഹരമായ ദൃശ്യവിരുന്നാണ് ഓരോ ദിവസവും ഈ പരിപാടി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ഒപ്പം ഒട്ടനവധി കലാകാരന്മാര്‍ക്ക് മുമ്പില്‍ അവസരങ്ങളുടെ പുത്തന്‍ വാതായനങ്ങള്‍ തുറക്കുകയും ചെയ്യുന്നു ഫ്ളവേഴ്‌സ് കോമഡി ഉത്സവം.

ദൈവത്തെയും സംഗീതത്തെയും ഹൃദയത്തില്‍ ഒരുപോലെ പ്രതിഷ്ഠിച്ച വ്യക്തിയാണ് ഫാദര്‍ സാനില്‍ ജോസ്. ഹൈമന്‍സ് അക്കാദമി ഓഫ് മ്യൂസിക് ആന്‍ഡ് സൗണ്ട് എഞ്ചിനിയറിംഗിന്റെ ഫൗണ്ടിങ് ഡയറക്ടറായ ഫാദര്‍ സാനില്‍ പാലക്കാടുള്ള സെന്റ് റാഫേല്‍ കത്തീഡ്രല്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പാള്‍ കൂടിയാണിപ്പോള്‍.

ആര്‍ദ്രമായ ആലാപനത്തിനു പുറമെ സംഗീത ഉപകരണങ്ങള്‍ വായിക്കുന്നതിലും മികവു തെളിയിച്ചിട്ടുള്ള കലാപ്രതിഭയാണ് ഫാദര്‍ സാനില്‍. കര്‍ണാടിക് സംഗീതവും ഹിന്ദുസ്ഥാനി സംഗീതവുമൊക്കെ പരിശീലിച്ചിട്ടുണ്ട് ഈ പുരോഹിതന്‍. ഒപ്പം നിരവധി സംഗീത പരിപാടികള്‍ ആവിഷ്‌കരിക്കുകയും കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം സംഗീതത്തില്‍ പ്രത്യേക പരിശീലനം നല്‍കുകയും ചെയ്യുന്നു.

Read more: കാലുകള്‍ തളര്‍ന്നിട്ടും ക്രിക്കറ്റിനെ സ്‌നേഹിച്ചു; റണ്‍സിനായി ഇഴഞ്ഞു നീങ്ങിയ കൊച്ചുമിടുക്കനെ തേടി ഒടുവില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ സര്‍പ്രൈസ്

സംഗീതത്തോടൊപ്പം അഭിനയത്തെയും ചേര്‍ത്തു പിടിക്കുന്ന ഫാദര്‍ സാനില്‍ മികച്ച ഒരു മോട്ടിവേഷ്ണല്‍ സ്പീക്കര്‍ കൂടിയാണ്. കലാസംഘാടനത്തിലും മികവ് തെളിയിച്ചിട്ടുണ്ട് പുരോഹിതനായ ഈ കലാപ്രതിഭ. ഫ്ളവേഴ്‌സ് കോമഡി ഉത്സവ വേദിയിലെത്തിയ ഫാദര്‍ സാനില്‍ മനോഹരമായ ഒരു സംഗീത വിരുന്നാണ് പ്രേക്ഷകര്‍ക്കായി ഒരുക്കിയത്. ഭക്തി ഗാനത്തിന് പുറമെ സിനിമാ ഗാനവും ആലപിച്ചുകൊണ്ട് ഈ വൈദികന്‍ ചിരിയുത്സവ വേദിയില്‍ നിറഞ്ഞ കൈയടികള്‍ നേടി.

പാട്ടുവേദിയെ ഞെട്ടിച്ച് റിച്ചൂട്ടനും അനന്യകുട്ടിയും; അൺലിമിറ്റഡ് എനർജിയെന്ന് ജഡ്ജസും , ക്യൂട്ട് വീഡിയോ

ടോപ് സിംഗർ വേദിയിലെ കുട്ടികുരുന്നുകളുടെ പാട്ടുകൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറ്. ടോപ് സിംഗറിലെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് അനന്യകുട്ടിയും റിച്ചൂട്ടനും, ഇരുവരുടെയും ഗാനങ്ങൾക്കായി കാത്തിരിക്കാറുണ്ട് ആരാധകർ. മനോഹരമായ ആലാപനത്തിലൂടെ റിതുരാജ് ടോപ് സിംഗർ ആരാധകരുടെ ഇഷ്ടതാരമാകുമ്പോൾ, കൊച്ചുവർത്തമാനങ്ങൾക്കൊണ്ടും സ്വരശുദ്ധികൊണ്ടും നിരവധി ആരാധകരെ നേടിയെടുത്തിരിക്കുകയാണ് അനന്യകുട്ടി.

ഡ്യുവറ്റ് റൗണ്ടിൽ ഒരു മനോഹരഗാനവുമായി സംഗീത പ്രേമികളുടെ മനം കവരാൻ എത്തിയിരിക്കുകാണ് റിച്ചൂട്ടനും അനന്യകുട്ടിയും. ‘നിറം’ എന്ന ചിത്രത്തിലെ ‘ഒരു ചിക് ചിക് ചിറകിൽ  മഴവില്ല് വിരിക്കും മനസേ..’ എന്ന മലയാളികളുടെ ഇഷ്ടഗാനവുമായാണ് ഇരുവരും വേദിയിൽ ഇത്തവണ നിറഞ്ഞാടിയത്. മനോഹരമായി ഗാനം ആലപിച്ച ഇരുവർക്കും നിറഞ്ഞ കൈയടിയാണ് വേദിയിൽ നിന്നും ലഭിച്ചത്. ജഡ്ജസിനെയും പ്രേക്ഷകരെയും ഒരുപോലെ അമ്പരിപ്പിച്ച ഈ കുരുന്നു ഗായകരുടെ കിടിലൻ പെർഫോമൻസ്  കാണാം…

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് എക്കാലത്തും പുതുമകള്‍ സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് ടിവിയിലെ ടോപ് സിംഗറിനും പ്രേക്ഷകർ ഏറെയാണ്. 22 കുട്ടിപ്രതിഭകളാണ് ടോപ് സിംഗറിൽ മത്സരിക്കുന്നത്. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായകൻ വിധു പ്രതാപ് എന്നിവരാണ്  ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍.

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

‘ആലിപ്പഴം പെറുക്കാൻ’; സൂപ്പർ ക്യൂട്ട് പെർഫോമൻസുമായി ദിയക്കുട്ടിയും ദേവികകുട്ടിയും, വീഡിയോ

പാട്ടുവേദിയിലെ കുട്ടിപ്പാട്ടുകാർ, ദിയക്കുട്ടിക്കും ദേവികകുട്ടിക്കും ആരാധകർ ഏറെയാണ്. നിഷ്കളങ്കമായ ആലാപനമികവിനൊപ്പം കുട്ടിവർത്തമാനങ്ങളുമായി എത്തുന്ന ഈ കുഞ്ഞുമക്കളുടെ ഓരോ പാട്ടിനുവേണ്ടിയും ആരാധകർ കാത്തിരിക്കാറുണ്ട്. ഡ്യൂയറ്റ് റൗണ്ടിൽ ഒരു ക്യൂട്ട് പെർഫോർമൻസുമായി ദേവികകുട്ടിയും ദിയക്കുട്ടിയും എത്തിയപ്പോൾ ഇരുവരെയും ഹൃദയത്തോട് ചേർത്തുനിർത്തിയിരിക്കുകയാണ് പ്രേക്ഷകർ.

‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന ചിത്രത്തിലെ ‘ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തി’ എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചിരിക്കുന്നത്. ബിച്ചു തിരുമലയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഇളയരാജയാണ്. ഗാനം ആലപിച്ചത് എസ് ജാനകിയാണ്. മനോഹരമായ ഈ കുഞ്ഞുമക്കളുടെ ഗാനത്തിന് നിറഞ്ഞ കൈയടിയാണ് വേദിയിൽ ലഭിച്ചത്.

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് എക്കാലത്തും പുതുമകള്‍ സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് ടിവിയിലെ ടോപ് സിംഗറിനും പ്രേക്ഷകർ ഏറെയാണ്. 22 കുട്ടിപ്രതിഭകളാണ് ടോപ് സിംഗറിൽ മത്സരിക്കുന്നത്. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായകൻ വിധു പ്രതാപ് എന്നിവരാണ്  ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍.

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

‘അമ്മ’ ഓർമ്മകൾ ഉണർത്തി റിച്ചൂട്ടന്റെ പാട്ട്; അസാധ്യം ഈ ആലാപന മികവ്, വീഡിയോ

ലോകത്ത് മറ്റൊന്നിനും പകരം വയ്ക്കാനില്ലാത്ത ഒന്നാണ് മാതൃസ്നേഹം.. ഇപ്പോഴിതാ മാതൃസ്നേഹത്തിന്റെ ഓർമ്മപെടുത്തലുമായി എത്തുകയാണ് ഫ്ളവേഴ്‌സ്‌ ടോപ് സിംഗർ വേദിയിലെ മെലഡിരാജ റിതുരാജ്. ടോപ് സിംഗര്‍ വേദിയില്‍ റിച്ചുകുട്ടന്റെ പാട്ടുകൾ കേൾക്കാൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കാറുണ്ട്. അത്രമേൽ മനോഹരമാണ് റിച്ചൂട്ടന്റെ ഓരോ ഗാനങ്ങളും. പലപ്പോഴും ഈ കുഞ്ഞുമകന്റെ ആലാപന ശുദ്ധിക്ക് മുന്നിൽ അത്ഭുതത്തോടെ നോക്കിനിൽക്കാറുണ്ട് ജഡ്ജസും പ്രേക്ഷകരും.

ഇത്തവണ മാതൃസ്നേഹം തുളുമ്പുന്ന ‘അമ്മ മഴക്കാറിന് കൺ നിറഞ്ഞു ആ കണ്ണീരിൽ ഞാൻ നനഞ്ഞു’ എന്ന മനോഹര ഗാനവുമായാണ് റിച്ചുമോൻ വേദിയിൽ എത്തിയത്. പ്രേക്ഷകരെയും ജഡ്ജസിനെയും ഒരുപോലെ ‘അമ്മ’ ഓർമ്മകളിലേക്ക് എത്തിച്ച ഈ ഗാനം ആലപിച്ച ഈ കുഞ്ഞുമോന് നിറഞ്ഞ കൈയടിയാണ് വേദിയിൽ ലഭിച്ചത്.

ഇത്തവണ റിതുകുട്ടന്റെ പാട്ട് ആസ്വദിക്കാൻ നടൻ മോഹൻലാലും വേദിയിൽ എത്തിയിരുന്നു. പാട്ടിനൊപ്പം ഏറെ കുസൃതിവർത്തമാനങ്ങളുമായെത്തിയ റിച്ചു മോഹൻലാലിന് ഒരു കൊട്ടേഷനും നൽകിയാണ് വേദിയിൽ നിന്നും പോയത്…

ആഹാ, എന്തൊരു ക്യൂട്ടാണ് ഈ ഡാന്‍സ്; സോഷ്യല്‍മീഡിയയില്‍ കൈയടി നേടിയ ആ കുഞ്ഞു നര്‍ത്തകി ഇതാ…

‘കറുകറെ കാര്‍മുകില്‍ കൊമ്പനാനപ്പുറത്തേറി എഴുന്നെള്ളും മൂര്‍ത്തി….’ എന്ന ഗാനത്തിന് മനോഹരമായ നൃത്തം ചെയ്ത് സോഷ്യല്‍മീഡിയയുടെ മനം കവര്‍ന്ന താരമാണ് സാരംഗി കൃഷ്ണ. നാല് വയസ്സാണ് ഈ കൊച്ചുമിടുക്കിയുടെ പ്രായം. ഇതിനോടകംതന്നെ നിരവധി ആരാധകരെയും നേടിയെടുത്തിട്ടുണ്ട് ഈ കലാകാരി.

ഒറ്റപ്പാലമാണ് സാരംഗി കൃഷ്ണയുടെ സ്വദേശം. നൃത്തം അഭ്യസിക്കുന്ന ചേച്ചിയുടെ ചുവടുകള്‍ കണ്ടുപടിച്ചാണ് സാരംഗി നൃത്ത വിസ്മയമൊരുക്കുന്നത്. ഏതുപാട്ടിനും താളത്തിനനുസരിച്ച് സാരംഗി ചുവടുവയ്ക്കുന്നു.

ആറ് മാസങ്ങള്‍ക്ക് മുമ്പ് ഒരു കല്യാണ വീട്ടില്‍ ഡാന്‍സ് ചെയ്തപ്പോള്‍ ക്യാമറാമാന്‍ പകര്‍ത്തിയ വീഡിയോയാണ് സാരംഗിയെ സോഷ്യല്‍മീഡിയയില്‍ വൈറലാക്കിയത്. ഫ്‌ളവേഴ്‌സ് കോമഡി ഉത്സവ വേദിയിലെത്തിയ കുട്ടിത്താരം മനോഹരമായ പ്രകടനമാണ് കാഴ്ചവച്ചത്. പാട്ടിനനുസരിച്ച് മനോഹരമായ ഭാവപ്രകടനങ്ങളോടെയായിരുന്നു കുട്ടിത്താരത്തിന്റെ പ്രകടനം.

ഈ പാട്ടുകേട്ടാൽ ആരും പറഞ്ഞുപോകും റിച്ചൂട്ടൻ ഒരു അത്ഭുതമാണെന്ന്; വീഡിയോ

ആലാപനമാധുര്യം കൊണ്ട് പ്രേക്ഷകർ നെഞ്ചേറ്റിയ കുട്ടിഗായകനാണ് ഫ്‌ളവേഴ്‌സ് ടോപ്  സിംഗറിലെ  റിതുരാജ്. വാക്കുകള്‍ക്കും വിശേഷണങ്ങള്‍ക്കും അതീതമാണ് റിതുരാജിന്റെ ആലാപന മികവ്. ടോപ് സിംഗര്‍ വേദിയില്‍ റിച്ചുകുട്ടന്റെ പാട്ടുകൾ കേൾക്കാൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കാറുണ്ട്. അത്രമേൽ മനോഹരമാണ് റിച്ചൂട്ടന്റെ ഓരോ ഗാനങ്ങളും.

പലപ്പോഴും ഈ കുഞ്ഞുമകന്റെ ആലാപന ശുദ്ധിക്ക് മുന്നിൽ അത്ഭുതത്തോടെ നോക്കിനിൽക്കാറുണ്ട് ജഡ്ജസും പ്രേക്ഷകരും. ‘ചന്ദനചോല’ എന്ന ചിത്രത്തിലെ ‘മണിയാൻ ചെട്ടിക്ക് മണി മിഠായി’ എന്ന് തുടങ്ങുന്ന മനോഹര ഗാനവുമായാണ് ഇത്തവണ റിച്ചൂട്ടൻ വേദിയിൽ എത്തിയത്. ഡോ. ബാലകൃഷ്ണൻ രചിച്ച്, കെ ജെ ജോയ് സംഗീതം നൽകി, കെ ജെ യേശുദാസ് ആലപിച്ച ഗാനമാണിത്.

പാട്ടിനൊപ്പം ഈ കുഞ്ഞുമകന്റെ വേഷവും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. വിധികർത്താക്കൾ പോലും എഴുന്നേറ്റ് നിന്ന് കൈയടിച്ച റിച്ചൂട്ടന്റെ അടിപൊളി പെർഫോമൻസ് കാണാം…

‘കുമ്പളങ്ങിയിലെ ഷമ്മിയുടെ അനിയന്‍ ഷിമ്മി’; ചിരിക്കാതിരിക്കാനാവില്ല ഈ പ്രകടനത്തിനു മുമ്പില്‍: വീഡിയോ

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് മനോഹരമായ ദൃശ്യ വിരുന്നൊരുക്കുകയാണ് ഓരോ ദിവസവും ഫ്ളവേഴ്‌സ് ടിവി. ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഓരോ പരിപാടികളും പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട അനുഭൂതി സമ്മാനിക്കുന്നു. ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടപരിപാടിയാണ് ഫ്ളവേഴ്‌സ് കോമഡി ഉത്സവം. കോമഡി ഉത്സവത്തിലെ ഓരോ എപ്പിസോഡിലും ചിരിയുടെ മഹനീയ മുഹൂര്‍ത്തങ്ങളാണ് അരങ്ങേറുന്നത്.

ഫ്ളവേഴ്‌സ് കോമഡി ഉത്സവത്തിലെത്തിയ അശ്വിന്‍ എന്ന കലാകാരന്റെ പ്രകടനം പ്രേക്ഷകര്‍ക്ക് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിയ്ക്കുന്നു. തികച്ചും വിത്യസ്തമായ പ്രകടനമാണ് അശ്വിന്‍ ചിരി ഉത്സവ വേദിയില്‍ കാഴ്ചവച്ചത്. അശ്വിന്‍റെ ഓരോ ഡയലോഗുകളും ആക്ഷന്‍സുമൊക്കെ പ്രേക്ഷകരെ ചിരിപ്പിക്കുന്നു.

പാട്ടിന്റെ സുന്ദര മുഹൂർത്തങ്ങളുമായി സീതക്കുട്ടി; വീഡിയോ

പ്രേക്ഷകരുടെ ഇഷ്ടഗായികയാണ് സീതാലക്ഷ്മി.. സീതയുടെ ഗാനങ്ങൾ പലപ്പോഴും ടോപ് സിംഗർ വേദിയിൽ പാട്ടിന്റെ മാന്ത്രിക നിമിഷങ്ങളാണ് സൃഷ്ടിക്കുന്നത്. ആലാപന ശുദ്ധിയും അവതരണത്തിലെ മികവുമെല്ലാം ഈ കൊച്ചുമിടുക്കിയെ പ്രേക്ഷകരുടെ ഇഷ്ടഗായികയാക്കി മാറ്റുന്നു..ഇപ്പോഴിതാ മറ്റൊരു മനോഹര ഗാനവുമായി എത്തുകയാണ് ടോപ് സിംഗർ വേദിയിലെ മിടുക്കിക്കുട്ടി സീത.

ആസ്വാദക ഹൃദയങ്ങളിൽ പലപ്പോഴും സീതയുടെ ഗാനങ്ങൾ മധുരമഴയായി പെയ്തിറങ്ങാറുണ്ട്. പലപ്പോഴും ജഡ്ജസ് പോലും എഴുന്നേറ്റ് നിന്ന് കയ്യടിക്കാറുണ്ട്‌ ഈ കൊച്ചുമിടുക്കിയുടെ പാട്ടിന് മുന്നിൽ. ദക്ഷിണാമൂർത്തി ഗ്രൗണ്ടിൽ ഇത്തവണ ശ്രീമദ് ഭഗവത്‌ഗീത എന്ന ചിത്രത്തിലെ പി ഭാസ്കരൻ രചിച്ച് ദക്ഷിണാമൂർത്തി സംഗീതം നൽകി എസ് ജാനകി ആലപിച്ച ഗാനമാണ് സീത ആലപിച്ചിരിക്കുന്നത്.


കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര, അനുരാധ, വിധു പ്രതാപ് എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍.

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. എല്ലാ ദിവസവും രാത്രി 8 മണിക്കാണ് ഫ്‌ളവേഴ്‌സ് ടിവിയിലെ കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന സംഗീതവിരുന്ന്.

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് എക്കാലത്തും പുതുമകള്‍ സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് ടിവി അടുത്തിടെ മറ്റൊരു ചരിത്രമെഴുതിയിരുന്നു. ‘ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍’. ടോപ് സിംഗറിലെ 22 മത്സരാര്‍ത്ഥികള്‍ക്കും മത്സരഫലം വരുന്നതിന് മുമ്പേ 20 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ പുതു ചരിത്രം കുറിച്ചത്. കുട്ടിപ്പാട്ടുകാര്‍ക്ക് ബുരുദാനന്തര ബിരുദം വരെ പഠിക്കാനാണ് ഇത്തരമൊരു സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കിയത്. ടോപ് സിംഗറിലൂടെ ആസ്വാദനത്തിന്റെ മറ്റൊരു ദൃശ്യവിസ്മയമാണ് ഫ്‌ളവേഴ്‌സ് ടിവി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.