“മഞ്ഞുപെയ്യും രാവിൽ..”; കെ.എസ് ചിത്രയുടെ ഹിറ്റ് ഗാനം ആലപിച്ച് വേദിയുടെ കൈയടി ഏറ്റുവാങ്ങി ശ്രിധക്കുട്ടി

March 17, 2023
Sridha at flowers top singer

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിക്ക് ഏറെ പ്രിയപ്പെട്ട കുഞ്ഞു ഗായികയാണ് ശ്രിധക്കുട്ടി. ഇപ്പോൾ ഈ കുഞ്ഞു മോളുടെ ഒരു പ്രകടനമാണ് വേദിയുടെ മനസ്സ് കവരുന്നത്. ‘പപ്പയുടെ സ്വന്തം അപ്പൂസ്’ എന്ന ചിത്രത്തിലെ “മഞ്ഞുപെയ്യും രാവിൽ..” എന്ന് തുടങ്ങുന്ന ഗാനമാണ് ശ്രിധ വേദിയിൽ ആലപിച്ചത്. ഇളയരാജ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബിച്ചു തിരുമലയാണ്. മലയാളികളുടെ വാനമ്പാടി കെ.എസ് ചിത്ര പാടി അനശ്വരമാക്കിയ ഈ ഗാനമാണ് ശ്രിധ വേദിയിൽ ആലപിച്ചത്. (Sridha at flowers top singer)

കഴിഞ്ഞ ദിവസം മറ്റൊരു എപ്പിസോഡിൽ ശ്രിധക്കുട്ടിയുടെ വേദിയിലെ ചില നിമിഷങ്ങൾ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. ‘കാബൂളിവാല’ എന്ന ചിത്രത്തിലെ “തെന്നൽ വന്നതും പൂവുലഞ്ഞുവോ..” എന്ന് തുടങ്ങുന്ന ഗാനമാണ് ശ്രിധ വേദിയിൽ ആലപിച്ചത്. എസ്.പി വെങ്കടേഷ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബിച്ചു തിരുമലയാണ്. കെ.എസ് ചിത്ര തന്നെ അതിമനോഹരമായി ആലപിച്ച ഈ ഗാനമാണ് ശ്രിധ വേദിയിൽ ആലപിച്ചത്.

എന്നാൽ കൊച്ചു ഗായിക പാടി തീർന്നതിന് ശേഷം വേദിയിലേക്ക് വന്ന ഒരു അപ്രതീക്ഷിത ഫോൺ കോളാണ് പിന്നീട് ശ്രദ്ധേയമായത്. ശ്രിധയുടെ ആലാപനത്തെ പറ്റിയുള്ള അഭിപ്രായം പങ്കുവെച്ചതിന് ശേഷം എം.ജി ശ്രീകുമാർ ഗാനത്തിന് സംഗീതമൊരുക്കിയ എസ്.പി വെങ്കടേഷിനെ വിളിക്കുകയായിരുന്നു. അതിന് ശേഷം അദ്ദേഹം തന്നെ ഈ ഗാനം ആലപിക്കുകയും ചെയ്‌തു. വീണ്ടും മലയാളത്തിൽ സംഗീതം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് കൂട്ടിച്ചേർത്ത അദ്ദേഹം അടുത്ത് തന്നെ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലേക്ക് എത്താൻ ശ്രമിക്കാമെന്നും ഉറപ്പ് കൊടുത്തു.

Read More: ‘മറന്നു കിടന്ന ചില പഴയ പാട്ടുകളിലൂടെ ടോപ് സിംഗറിലെ കുട്ടി ഗായകർ പകരുന്ന ആശ്വാസം..’; ശ്രദ്ധനേടി ശാരദക്കുട്ടിയുടെ കുറിപ്പ്

അതേ സമയം കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലുണ്ട്. മൂന്നാം സീസണിലേക്ക് കടന്നിരിക്കുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ ഒരു കൂട്ടം കുരുന്ന് പ്രതിഭകളാണ് ഇത്തവണയും എത്തിയിരിക്കുന്നത്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് പാട്ടുവേദിയുടെ മൂന്നാം സീസണിലെ മത്സരാർത്ഥികളും കാഴ്ച്ചവെയ്ക്കുന്നത്.

Story Highlights: Sridha sings a beautiful k.s chithra song