“വാർതിങ്കളുദിക്കാത്ത വാസന്തരാത്രിയിൽ..”; കെ.എസ് ചിത്രയുടെ അവിസ്‌മരണീയമായ ഗാനം അതിമനോഹരമായി ആലപിച്ച് സംജുക്ത

March 23, 2023
Sanjuktha at flowers top singer

മലയാളികളുടെ പ്രിയ പാട്ടുവേദിയുടെ മൂന്നാം സീസണിലും വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികൾ കാഴ്ച്ചവെയ്ക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലുണ്ട്. ഇവരിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കൊച്ചു ഗായികയാണ് സംജുക്ത. (Sanjuktha at flowers top singer)

ഇപ്പോൾ ഈ കുഞ്ഞു ഗായികയുടെ അതിമനോഹരമായ ഒരു പ്രകടനമാണ് വേദിയുടെ കൈയടി ഏറ്റുവാങ്ങുന്നത്. ‘അഗ്നിസാക്ഷി’ എന്ന ചിത്രത്തിലെ “വാർതിങ്കളുദിക്കാത്ത വാസന്തരാത്രിയിൽ..” എന്ന് തുടങ്ങുന്ന ഗാനമാണ് സംജുക്ത വേദിയിൽ ആലപിച്ചത്. കൈതപ്രം തന്നെ വരികളെഴുതി സംഗീതം നൽകിയിരിക്കുന്ന ഗാനം മലയാളികളുടെ വാനമ്പാടിയായ കെ.എസ് ചിത്രയാണ് ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്. അതിമനോഹരമായാണ് സംജുക്ത പാട്ടുവേദിയിൽ ഈ ഗാനം ആലപിക്കുന്നത്.

കഴിഞ്ഞ ദിവസം സംജുക്തയുടെ മറ്റൊരു പ്രകടനം ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. പാട്ടുവേദിയെ ആവേശത്തിലാക്കിയ ഒരു പ്രകടനമായിരുന്നു ഇത്. ‘നിന്നിഷ്ടം എന്നിഷ്ടം’ എന്ന ചിത്രത്തിലെ “തുമ്പപ്പൂ കാറ്റിൽ താനേയൂഞ്ഞാലാടി..” എന്ന ഗാനമാണ് ഗായിക വേദിയിൽ ആലപിച്ചത്. കണ്ണൂർ രാജൻ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. കെ.എസ് ചിത്ര തന്നെയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ അടിപൊളി ഗാനം ആലപിച്ച് പാട്ടുവേദിയെ ആനന്ദ ലഹരിയിലാഴ്ത്തുകയായിരുന്നു ഈ കുഞ്ഞു ഗായിക.

Read More: ഇതൊരു ഫാൻ ഗേൾ മൊമന്റ്..- തലൈവർക്കൊപ്പം അപർണ ബാലമുരളി

അതേ സമയം വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ മൂന്നാം സീസണിലെ മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. അമ്പരപ്പിക്കുന്ന പ്രതിഭയുള്ള കുരുന്ന് ഗായകരാണ് പുതിയ സീസണിലും പാട്ടുവേദിയിലേക്ക് എത്തിയിരിക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായി മാറുകയാണ് ഈ കുരുന്ന് ഗായകർ.

Story Highlights: Sanjuktha sings a beautiful k.s chithra song