മോഹൻലാൽ-എം.ജി ശ്രീകുമാർ കൂട്ടുകെട്ടിലെ ഹിറ്റ് ഗാനവുമായി പാട്ടുവേദിയിൽ ആലാപന വിസ്‌മയം തീർത്ത് കേദാർനാഥ്

March 10, 2023
Top singer m.g sreekumar

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിക്ക് ഏറെ പ്രിയപ്പെട്ട കുഞ്ഞു ഗായകനാണ് കേദാർനാഥ്. കൊച്ചു ഗായകന്റെ അതിമനോഹരമായ ഒരു പ്രകടനം ഇപ്പോൾ പ്രേക്ഷകരുടെ മനസ്സ് കവർന്നിരിക്കുകയാണ്. മോഹൻലാൽ നായകനായ ‘പക്ഷേ’ എന്ന ചിത്രത്തിലെ “നിറങ്ങളിൽ നീരാടണം..” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കാനാണ് കേദാർനാഥ് വേദിയിലെത്തിയത്. (top singer m.g sreekumar song)

ജോൺസൺ മാഷ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കെ.ജയകുമാറാണ്. പാട്ടുവേദിയിലെ വിധികർത്താവ് കൂടിയായ എം.ജി ശ്രീകുമാറാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

അതേ സമയം അതിമനോഹരമായ ആലാപന മികവുള്ള കുരുന്ന് ഗായകരാണ് മൂന്നാം സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായി മാറുകയാണ് ഈ കുരുന്ന് ഗായകർ.

Read More: ‘ഏതെങ്കിലും ചടങ്ങിന് എന്നെ വിളിച്ചാൽ ബോണസായി കിട്ടുന്നത് കഥകൾ പറയുന്ന ക്‌ളീനിംഗ് സ്റ്റാഫിനെയാണ്’- രസകരമായ വിഡിയോ പങ്കുവെച്ച് സാന്ദ്ര തോമസ്

അതിശയകരമായ ആലാപനത്തിനൊപ്പം ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലെ കൊച്ചു ഗായകരുടെ കളിചിരി വർത്തമാനങ്ങളും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുണ്ട്. കേദാർനാഥിന്റെ കുഞ്ഞനുജത്തിയായ കാർത്തികക്കുട്ടിയാണ് കഴിഞ്ഞ ദിവസം പാട്ടുവേദിയിൽ ചിരി പടർത്തിയത്. മനസ്സ് നിറച്ച ആലാപനത്തിന് ശേഷം വിധികർത്താക്കളും കാർത്തികയും തമ്മിൽ നടന്ന രസകരമായ ഒരു നർമ്മസംഭാഷണമാണ് ശ്രദ്ധേയമായി മാറിയത്. കാർത്തുകുട്ടിക്ക് ചേട്ടൻ കേദാർ നാഥിന്റെയും കുഞ്ഞു ഗായിക മേധ മെഹറിന്റെയും കൈയിൽ നിന്ന് സ്ഥിരമായി അടി കിട്ടാറുണ്ടെന്ന് പറയുകയാണ് ഈ കുസൃതി കുരുന്ന്. ഇനി മുതൽ അവർക്ക് തിരിച്ചടി കൊടുക്കണമെന്നാണ് എം.ജി ശ്രീകുമാർ പറഞ്ഞു കൊടുക്കുന്നത്. ഏറെ രസകരമായ നിമിഷങ്ങൾക്കാണ് വേദി സാക്ഷിയായത്.

Story Highlights: Kedarnath sings a hit mohanlal-m.g sreekumar song