‘ഏതെങ്കിലും ചടങ്ങിന് എന്നെ വിളിച്ചാൽ ബോണസായി കിട്ടുന്നത് കഥകൾ പറയുന്ന ക്‌ളീനിംഗ് സ്റ്റാഫിനെയാണ്’- രസകരമായ വിഡിയോ പങ്കുവെച്ച് സാന്ദ്ര തോമസ്

March 3, 2023

സമൂഹമാധ്യമങ്ങളിൽ താരങ്ങളാണ് സാന്ദ്ര തോമസിന്റെ മക്കളായ തങ്കക്കൊലുസ്. ഇരട്ടകുട്ടികളായ ഇവർ മണ്ണിലും ചെളിയിലും മഴയിലും ചെറുപ്പകാലം ആഘോഷമാക്കുകയാണ്. ഈ തലമുറയിലെ കുട്ടികൾക്ക് അന്യമാകുന്ന നന്മയെല്ലാം സാന്ദ്ര തോമസ് മക്കളിലേക്ക് പകർന്നു നൽകുകയാണ്. മക്കളെ പ്രകൃതിയോടിണക്കി വളർത്തുന്ന സാന്ദ്രയ്ക്ക് പ്രശംസയറിയിച്ച് ഒട്ടേറെ ആളുകളുമെത്തി. ഉമ്മുക്കൊൽസു, ഉമ്മിണിത്തങ്ക എന്നിങ്ങനെയാണ് കുട്ടികളുടെ പേര്. [ sandra thomas shares funny video of her daughters ]

ഇപ്പോഴിതാ, ഇവരുടെ വളരെ രസകരമായ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു സ്‌കൂൾ ക്ലാസ്സ്മുറി വൃത്തിയാക്കുകയാണ് വിഡിയോയിൽ ഇരുവരും. അതോടൊപ്പം കഥകളും പറയുന്നുണ്ട്. രസകരമായ ഒരു ക്യാപ്ഷൻ ആണ് സാന്ദ്ര തോമസ് വിഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്.

‘ശ്രദ്ധിക്കുക, നിങ്ങളിൽ ആരെങ്കിലും ഏതെങ്കിലും ചടങ്ങിന് എന്നെ വിളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, എന്റെ പെൺകുട്ടികളുടെ കഥകൾ കേൾക്കാൻ ചില വിദ്യാർത്ഥികളോടൊപ്പം തയ്യാറാകൂ, ക്ലീനിംഗ് സ്റ്റാഫിന്റെ അധിക ബോണസും നിങ്ങൾക്ക് ലഭിക്കും.പ്രിയ സുഹൃത്ത് അനുവിനൊപ്പം ഗോതുരുത്തിൽ കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിനെ കുറിച്ചാണ് പറയുന്നത്..’- സാന്ദ്ര തോമസ് കുറിക്കുന്നു.

തങ്കക്കൊലുസെന്ന് വിളിപ്പേരുള്ള ഈ മിടുക്കികൾ, മറ്റു കുട്ടികൾക്ക് നഷ്ടമാകുന്ന ഒട്ടേറെ സൗഭാഗ്യങ്ങൾ സ്വന്തമാക്കിയവരാണ്. ഇന്നത്തെ ബാല്യം സ്മാർട്ട് ഫോണുകളിലേക്ക് ചേക്കേറുമ്പോൾ തങ്കക്കൊലുസുകൾ പാടത്തും പറമ്പിലും മഴയും മണ്ണുമറിഞ്ഞ് വളരുകയാണ്. 

Read also: വനിതാ ദിനത്തിൽ ട്വന്റിഫോറിനും ഫ്‌ളവേഴ്‌സിനുമൊപ്പം പിങ്ക് മിഡ്‌നൈറ്റ് മാരത്തോണിൽ പങ്കെടുക്കാം..

ഗ്രാമീണതയുടെ വിശുദ്ധിയും, മണ്ണിനെ അറിഞ്ഞുള്ള ജീവിതവും ഉമ്മുക്കൊൽസു, ഉമ്മിണിത്തങ്ക എന്നീ പെൺകുട്ടികളെ വേറിട്ടുനിർത്തുകയാണ്. ലോക്ക് ഡൗൺ കാലം പൂർണമായും സാന്ദ്രയുടെ മക്കൾ തൊടിയിലും ചെളിയിലുമൊക്കെയായി ആഘോഷമാക്കി.  ഈ വർഷത്തെ മുഴുവൻ മഴയും നനഞ്ഞു ആസ്വദിച്ച കുട്ടികൾ എന്നാണ് സാന്ദ്ര മക്കളെക്കുറിച്ച് പറയുന്നത്. കുട്ടികളെ ഇതുപോലെ വളർത്താൻ പ്രചോദനമായത് മഴയത്തും വെയിലത്തും ഇറക്കാതെ അവർക്കു മൊബൈൽ ഫോണും കൊടുത്തു ഇരുത്തുന്ന ചില മാതാപിതാക്കൾ ആണെന്നും പ്രകൃതിയെ അറിഞ്ഞു മനുഷ്യനെ സ്നേഹിച്ചു സ്വയംപര്യാപ്തരായി വളർന്നു വരേണ്ട കുട്ടികളെയാണ് തനിക്ക് ആവശ്യമെന്നും മക്കളുടെ വീഡിയോ പങ്കുവെച്ച് സാന്ദ്ര തോമസ് കുറിച്ചിരുന്നു.

Story highlights- sandra thomas shares funny video of her daughters