കോഫിക്കൊപ്പം പൂച്ചകളെയും ഓമനിക്കാം; പൂച്ച സ്നേഹികളുടെ ഇഷ്ടഇടമായ കഫേയ്ക്ക് പിന്നിൽ…
എന്തിലും ഏതിലും വ്യത്യസ്ത ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറക്കാർ. അത്തരക്കാരെ ഏറെ ആകർഷിക്കുന്ന ഒരിടമാണ് റിയോ ഡി ജനീറോയിലെ ഗാറ്റേ കഫേ. പൂച്ച പ്രേമികൾക്കായി ഒരുക്കിയിരിക്കുന്ന ഇടമാണ് ഈ കഫേ. ഇവിടെ എത്തിയാൽ എങ്ങും പൂച്ചമയമാണ്, അത് കുടിക്കുന്ന കാപ്പിയിൽ ആയാലും കഴിക്കുന്ന ബിസ്ക്കറ്റിൽ ആയാലും… ഇതിനൊക്കെ പുറമെ കാലിൽ തൊട്ടുരുമ്മി നടക്കാനും മടിയിൽ കയറി ഇരിക്കാനുമൊക്കെ ഉണ്ടാകും കുറെ പൂച്ചകൾ.
തായ്വാനിൽ 1998 ലാണ് തെരുവിൽ അലഞ്ഞുനടക്കുന്ന പൂച്ചകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബങ്കർ വിസ്കേഴ്സ് എന്ന സംഘടന പൂച്ചകളുടെ തീമിൽ ഒരു കഫേ തുടങ്ങിയത്. ഇതിന്റെ ശാഖയായി അടുത്തിടെ ജൂലൈയിൽ ഗാറ്റേ കഫേ റിയോ ഡി ജനീറോയിലും ആരംഭിച്ചു. അലഞ്ഞുനടക്കുന്ന പൂച്ചകൾക്ക് സംരക്ഷണം നൽകുന്നതിനൊപ്പം ഇവിടെ നിന്നും വീടുകളിലേക്കും മറ്റും വളർത്താനായി പൂച്ചകളെ ദത്തെടുക്കാനുള്ള അവസരവും ഉണ്ട്.
അതേസമയം തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന വളർത്തുമൃഗങ്ങൾക്ക് ഒരു ആശ്വാസം ആകുക കൂടിയാണ് ഈ ഗാറ്റേ കഫേ. ഇത്തരത്തിൽ ബ്രസീലിലെ നിരത്തുകളിൽ നിരവധി മൃഗങ്ങളാണ് അലഞ്ഞുനടക്കുന്നതായി കാണുന്നത്. ഈ മൃഗങ്ങൾക്ക് ഒരു സംരക്ഷണം ഒരുക്കുക എന്ന ലക്ഷ്യത്തിലാണ് ഈ കഫേ പ്രവർത്തിക്കുന്നത്.
At Rio de Janeiro’s Gato Café, people meet over coffee and tea as cats lounge lazily in an adjacent room https://t.co/HEROZZa9jT 😺 pic.twitter.com/huWSS0gGNd
— Reuters (@Reuters) July 13, 2021
Story highlights:cats and coffee combine for a cause