കേരളത്തിൽ സിനിമ ചിത്രീകരണത്തിന് അനുമതിയില്ല; പൃഥ്വിരാജും മോഹൻലാലും ഒന്നിക്കുന്ന ‘ബ്രോ ഡാഡി’യുടെ ഷൂട്ടിങ് ഹൈദരാബാദിൽ

July 14, 2021

പൃഥ്വിരാജ് സുകുമാരൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിക്കുകയാണ്. കേരളത്തിൽ കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ, സിനിമ ചിത്രീകണത്തിന് അനുമതിയില്ല. ഈ സാഹചര്യത്തിലാണ് സിനിമയുടെ ഷൂട്ടിങ് മറ്റ് സംസ്ഥാനത്തേക്ക് മാറ്റിയത്. അതേസമയം ബ്രോ ഡാഡി ഉൾപ്പടെ ഏഴ് ചിത്രങ്ങളുടെ ഷൂട്ടിങാണ് അന്യസംസ്ഥാനങ്ങളിലേക്ക് മാറ്റിയത്.

കുടുംബചിത്രമായി ഒരുങ്ങുന്ന ബ്രോ ഡാഡിയുടെ രചന ശ്രീജിത്തും ബിബിനും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അതേസമയം പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ലൂസിഫർ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിന്റെ വിജയത്തിന് ശേഷം എമ്പുരാൻ എന്ന പേരിൽ ലൂസിഫറിന് രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ എമ്പുരാന് മുൻപ് ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി.

Read also:വളർച്ചയിൽ ഞെട്ടിച്ച് ഗോൾഡൻ ഫിഷുകൾ; ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയെന്ന് വിദഗ്‌ധർ

അതേസമയം പൃഥ്വിരാജ് തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത് ‘എന്റെ രണ്ടാമത്തെ സംവിധാനം. ‘ബ്രോ ഡാഡി’ സിനിമയിൽ ടൈറ്റിൽ റോളിൽ ലാലേട്ടൻ ആണ് എത്തുന്നത്. ഒരു കൂട്ടം അഭിനേതാക്കൾ ഈ സിനിമയിൽ തുല്യ പ്രാധാന്യമുള്ള മുഴുനീള വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന ശ്രീജിത്തും ബിബിനും ചേർന്നാണ്. രസകരമായ ഒരു കുടുംബ ചിത്രമാണിത്. നിങ്ങളെ ചിരിപ്പിക്കാനും വീണ്ടും കാണാൻ ആഗ്രഹിപ്പിക്കുന്നതുമായ സിനിമയാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നമുക്കെല്ലാവർക്കും സന്തോഷകരമായ ഒരു സിനിമ ലഭിച്ച സമയമാണിതെന്ന് ഞാൻ ഊഹിക്കുന്നു. ഉടൻ ആരംഭിക്കുന്നു.’- എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

Story Highlights:Bro daddy shooting shifted to hyderabad