ബ്രോ ഡാഡി സെറ്റിലെത്തിയ ദുൽഖർ സൽമാൻ, ശ്രദ്ധനേടി മേക്കിങ് വിഡിയോ

March 14, 2022

പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ പൃഥ്വിയും മോഹൻലാലും മുഖ്യകഥാപാത്രങ്ങളായ ചിത്രമാണ് ബ്രോ ഡാഡി. പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രം പുറത്തിറങ്ങി മാസങ്ങൾ പിന്നിട്ടിട്ടും ചിത്രത്തിന്റെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. ഇപ്പോഴിതാ ബ്രോ ഡാഡി സെറ്റിൽ എത്തിയ യുവതാരം ദുൽഖറിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കൗതുകമാകുന്നത്. അണിയറപ്രവർത്തകർ പുറത്തുവിട്ട ബ്രോ ഡാഡിയുടെ മേക്കിങ് വിഡിയോയിലാണ് ദുൽഖറിനെ കാണാനാകുക. നാല് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ദുൽഖറിനൊപ്പം റോഷൻ ആൻഡ്രൂസിനേയും കാണുന്നുണ്ട്. അതേസമയം സിനിമയ്ക്ക് അപ്പുറവും മികച്ച സുഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ദുൽഖർ സൽമാനും പൃഥ്വിരാജ് സുകുമാരനും.

അതേസമയം പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയ ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാലിനൊപ്പം മീന, ലാലു അലക്സ്, കനിഹ, കല്യാണി പ്രിയദർശൻ, സൗബിൻ സാഹിർ, ജഗദീഷ്, മല്ലിക സുകുമാരൻ, മുരളി ഗോപി എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. അച്ഛനും മകനും തമ്മിലുള്ള സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ചിത്രത്തിൽ ജോൺ കാറ്റാടിയായാണ് മോഹൻലാൽ എത്തുന്നത്. ഒപ്പം ജോൺ കാറ്റാടിയുടെ മകൻ ഈശോ ജോൺ കാറ്റാടിയായി പൃഥ്വിയും മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read also: ത്രില്ലടിപ്പിച്ച് ഒരു ഡ്രൈവ്; നൈറ്റ് ഡ്രൈവ് റിവ്യൂ

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ രചന ശ്രീജിത്തും ബിബിനും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. അതേസമയം ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കിയ കുടുംബചിത്രമാണ് ബ്രോ ഡാഡി.

അതേസമയം വെള്ളിത്തിരക്കുള്ള തിരക്കുള്ള യുവതാരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ദുൽഖർ സൽമാനും. ആടുജീവിതം എന്ന ചിത്രവുമായി അണിയറയിൽ തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ. അതേസമയം ഹേ സിനാമികയാണ് ദുൽഖറിന്റേതായി അവസാനം അണിയറയിൽ എത്തിയത്. സല്യൂട്ട് എന്ന ചിത്രവും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Story highlights: Dulquer salman visits Bro Daddy set