മീനൂട്ടിയുടെ ചോദ്യത്തിന് ദീപക് ദേവിന്റെ മാസ്സ് ഉത്തരം; ചിരി നിറച്ച് പാട്ട് വേദി

July 15, 2021

പാട്ടിനൊപ്പം ചിരിയും കളിയും തമാശകളുമായി സുന്ദര നിമിഷങ്ങളാണ് ടോപ് സിംഗർ വേദി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഇപ്പോഴിതാ ടോപ് സിംഗർ അവതാരിക മീനൂട്ടിയുടെ ചോദ്യവും അതിന് ദീപക് ദേവ് നൽകുന്ന ഉത്തരവുമാണ് ടോപ് സിംഗർ വേദിയിൽ ചിരി നിറയ്ക്കുന്നത്. ‘ഒരാൾ ജീവിതകാലം മുഴുവൻ സുന്ദരൻ എന്ന് വിളിക്കപെടാൻ എന്ത് ചെയ്യണം’ എന്നാണ് മീനൂട്ടി വേദിയിൽ ചോദിച്ചത്. ഞൊടിയിടയിൽ എത്തി ദീപക് ദേവിന്റെ ഉത്തരം. ‘സുന്ദരൻ എന്ന് പേരിട്ടാൽ മതി’ എന്നായിരുന്നു ദീപക് ദേവ് നൽകിയ ഉത്തരം. എന്തായാലും പാട്ട് വേദിയിൽ ചിരി നിമിഷങ്ങളാണ് പിന്നീട് അരങ്ങേറിയത്.

രസകരമായ നിമിഷങ്ങളാണ് ഓരോ എപ്പിസോഡിലും പാട്ട് വേദി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. അതിഗംഭീരമായ ആലാപന മികവുകൊണ്ട് കൈയടി നേടുന്ന കുരുന്നുകൾക്കൊപ്പം തമാശകളുമായി വിധികർത്താക്കളും വേദിയിൽ മനോഹര നിമിഷങ്ങളാണ് ഒരുക്കുന്നത്. അതിനൊപ്പം അതിഥികളായി സിനിമ മേഖലയിലെ പ്രമുഖരും ഗായകരും കുട്ടികുരുന്നുകളുടെ പാട്ട് ആസ്വദിക്കാനും അവർക്ക് പ്രോത്സാഹനം നൽകാനുമായി ടോപ് സിംഗറിൽ എത്താറുണ്ട്.

Read also: ഹൃദയശസ്ത്രക്രിയ വിജയകരം; അമ്മയ്ക്കരികിലേക്ക് പിച്ചവെച്ച് കുരുന്ന്, ഹൃദയംതൊട്ട കാഴ്ച, വിഡിയോ

ആലാപന മികവുകൊണ്ട് ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ പ്രേക്ഷകരുടെ പ്രിയ ഗായകരാണ് ടോപ് സിംഗർ വേദിയിലെ ഓരോ കുട്ടികളും. ഇതിനോടകം നിരവധി ആരാധകരേയും നേടിക്കഴിഞ്ഞു പാട്ട് വേദിയിലെ കൊച്ചുഗായകർ. ടോപ് സിംഗർ ആദ്യ സീസൺ ഏറ്റെടുത്ത പ്രേക്ഷകർ രണ്ടാം സീസണും ഇതിനോടകം നെഞ്ചേറ്റിക്കഴിഞ്ഞു.

Story highlights: Deepak Dev Reply to Meenakshis Question goes viral