നൃത്തഭാവങ്ങളിൽ നിറഞ്ഞാടി ദുർഗ കൃഷ്ണ- വിഡിയോ

July 20, 2021

വിമാനം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച നടിയാണ് ദുർഗ കൃഷ്ണ. നൃത്തവേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ ദുർഗ ചുരുക്കം ചിത്രങ്ങളിൽ മാത്രമാണ് വേഷമിട്ടതെങ്കിലും ശ്രദ്ധേയ കഥാപാത്രങ്ങളാണ് കൈകാര്യം ചെയ്തത്. കുടുക്ക് എന്ന ചിത്രത്തിലാണ് ദുർഗ ഏറ്റവും ഒടുവിൽ വേഷമിട്ടത്. ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

ഇപ്പോഴിതാ, ആരാധകർക്കായി മനോഹരമായൊരു നൃത്തവുമായി എത്തിയിരിക്കുകയാണ് ദുർഗ കൃഷ്ണ. കമൽ ഹാസൻ നായകനായ വിശ്വരൂപം എന്ന സിനിമയിലെ ഗാനത്തിനാണ് ദുർഗ കൃഷ്ണ ചുവടുവയ്ക്കുന്നത്. അതേസമയം, മോഹൻലാൽ നായകനാകുന്ന റാം എന്ന ചിത്രത്തിലും ദുർഗ വേഷമിടുന്നുണ്ട്. കൊവിഡ് പ്രതിസന്ധികൾ കാരണം ഇപ്പോൾ റാമിന്റെ ചിത്രീകരണം മാറ്റിവെച്ചിരിക്കുകയാണ്. 

Read More: നിയന്ത്രണങ്ങൾക്ക് ഇളവില്ല; സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗൺ തുടരും

ലോക്ക് ഡൗൺ സമയത്താണ് ദുർഗയും യുവ നിർമാതാവായ അർജുനുമായുള്ള വിവാഹം കഴിഞ്ഞത്. ‘വിമാന’ത്തിന് പുറമെ ജയസൂര്യയുടെ ‘പ്രേതം 2’, ‘കുട്ടിമാമ’, ‘ലവ് ആക്ഷന്‍ ഡ്രാമ’ തുടങ്ങിയ സിനിമകളിലും ദുര്‍ഗ അഭിനയിച്ചിരുന്നു. സിനിമകള്‍ക്ക് പുറമേ സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇനി ദുർഗയുടേതായി അണിയറയിലൊരുങ്ങുന്ന ചിത്രങ്ങളാണ് വൃത്തം, കിംഗ് ഫിഷ്, റാം, കണ്‍ഫെഷന്‍സ് ഓഫ് കുക്കൂ എന്നിവ. കണ്‍ഫെഷന്‍സ് ഓഫ് കുക്കൂ എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് ഭർത്താവ് അർജുൻ.

Story highlights- durga krishna dance video