നിയന്ത്രണങ്ങൾക്ക് ഇളവില്ല; സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗൺ തുടരും

July 20, 2021
Kerala cancel Satu

സംസ്ഥാനത്ത് നിയന്ത്രണങ്ങൾക്ക് ഇളവില്ല. വാരാന്ത്യ ലോക്ക് ഡൗൺ തുടരാനും തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് ഉന്നതതല യോഗത്തിലാണ് തീരുമാനം. നിലവിലുളള നിയന്ത്രണങ്ങൾ തുടരും. അതേസമയം ടിപിആർ നിരക്ക് 15 ന് മുകളിലുള്ള തദ്ദേശ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും.

അതേസമയം സംസ്ഥാനത്ത് നൽകിയിരിക്കുന്ന ബക്രീദ് ഇളവുകൾ ഇന്ന് അവസാനിക്കും. ബക്രീദ് ഇളവുകൾ നൽകിയതിന് സുപ്രിം കോടതി വിമർശിച്ചിരുന്നു. സമ്മർദങ്ങൾക്കുവഴങ്ങി ഇളവുകൾ നൽകരുതെന്നും രോഗവ്യാപനം ഉണ്ടായാൽ സർക്കാർ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

Story highlights: Lockdown restriction may continue