അച്ഛനെയോര്‍ത്ത് ശ്രീനന്ദ് പാടി; വേദിയിലേക്ക് അച്ഛന്റെ സര്‍പ്രൈസ് വരവ്: വിധികര്‍ത്താക്കളുടെ പോലും മിഴി നിറഞ്ഞ നിമിഷം
“സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍
അച്ഛനെയാണെനിക്കിഷ്ടം….
ഞാനോന്നു കരയുമ്പോളറിയാതെ
ഉരുകുമെന് അച്ഛനെയാണെനിക്കിഷ്ടം….” ആരുടേയും ഹൃദയം നിറയ്ക്കുന്ന പാട്ട്. നാളുകള്‍ക്ക് മുന്‍പേ മലയാളമനസ്സുകളില്‍ കുടിയിരിക്കാന്‍ തുടങ്ങിയ ഈ ഗാനം പുതുതലമുറയിലെ കുരുന്നുകള്‍ക്ക് പോലും പ്രിയപ്പെട്ടതാണ്.
ലോകമലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന ഫ്ളവേഴ്സ് ടോപ് സിംഗറിലും ഈ പാട്ട് വിസ്മയമായി. ശ്രീനന്ദ് എന്ന മിടുക്കനാണ് വേദിയില്‍ ഗാനമാലപിച്ചത്. ഏറെ പ്രിയപ്പെട്ട അച്ഛനെ ഓര്‍ത്ത് ടോപ് സിംഗര്‍ വേദിയില്‍ ശ്രീനന്ദ് പാടിയപ്പോള്‍ അച്ഛന് അരികിലെത്തി. അതും സര്‍പ്രൈസായി. അതിഗംഭീരമായിരുന്നു ശ്രീനന്ദിന്റെ ആലാപനം. സന്തോഷത്താല്‍ മിഴിനിറച്ചു ഈ അച്ഛനും മകനും ഒപ്പം വിധികര്‍ത്താക്കളും.
Read more: സ്റ്റാര്‍ മാജിക് വേദിയിലും ചിരി പടര്‍ത്തി ‘തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു….’
സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വിദ്യാസാഗര്‍ ആണ് ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. കൈതപ്രത്തിന്റേതാണ് വരികള്‍. ബിജു നാരായണന് ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
Story highlights: Flower Top Singer heart touching moment Sreenandh and Father