കരുതലിന്റെ കഥ പറയാനുണ്ടോ നിങ്ങളുടെ സൗഹൃദത്തിന്…? എങ്കില്‍ ‘ഫ്ളവേഴ്സ് ഒരു കോടിയില്‍ പങ്കെടുക്കാന്‍’ സുവര്‍ണാവസരം

ലേകമെമ്പാടുമുള്ള മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് വേറിട്ട ദൃശ്യ വിസ്മയങ്ങള്‍ സമ്മാനിക്കുകയാണ് ഫ്ളവേഴ്സ് ടിവി. മലയാളികള്‍ ഇന്നേവരെ കാണാത്ത നൂതനാവിഷ്കാരവുമായി ഫ്ളവേഴ്സ് ടിവിയില്‍ ഉടന്‍ ആരംഭിക്കുന്ന പരിപാടിയാണ് ‘ഫ്ളവേഴ്സ് 1 കോടി’. ഈ മഹനീയ വേദിയിലേയ്ക്ക് ‘നന്മയുള്ള സുഹൃത്തിനും’ പങ്കെടുക്കാന്‍ അവസരം ഒരുങ്ങുന്നു.
പ്രതിസന്ധികളിലും വിഷമതകളിലും മറ്റൊരാള്‍ക്ക് താങ്ങും തണലുമായി നില്ക്കുന്ന ഉറ്റചങ്ങാതിക്കാണ് അവസരം. നിങ്ങളിലുള്ള നന്മ ഒരു പക്ഷെ നിങ്ങളെ കോടിപതി ആക്കിയേക്കാം. പ്രേക്ഷകര്‍ക്ക് ചിരിച്ചുല്ലസിക്കാനും വിജ്ഞാനത്തിന്റെ ലോകത്ത് വിസ്മയം തീര്‍ക്കാനും അവസരം ഒരുക്കുന്ന ഷോ കൂടിയാണ് ഫ്ളവേഴ്സ് ഒരു കോടി.
ഫ്ളവേഴ്സ് ഒരു കോടിയിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിയ്ക്കുന്നതിനായി നിങ്ങള്‍ ചെയ്യേണ്ടത്
Flowersonair ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക. തുടര്‍ന്ന് സുഹൃത്തിനൊപ്പമുള്ള സ്നേഹനിമിഷത്തിന്റെ ചിത്രവും സൗഹൃദത്തിന്റെ കഥയും നിങ്ങളുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ #FlowersOruKodi #FriendshipDay2021 നൊപ്പം പങ്കുവയ്ക്കണം. കൂടെ @Flowersonair മെന്‍ഷന്‍ ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്ന വിജയികള്‍ക്ക് ആയിരിക്കും ഫ്ളവേഴ്സ് ഒരു കോടിയിലേയ്ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിയ്ക്കുക. ആഗസ്റ്റ് 31 വരെയാണ് അവസരം.
Story highlights: Flowers Oru Kodi Instagram Contest