ഡെയ്സിയും സോളമനും സ്വപ്നം കണ്ട ജീവിതത്തിലേക്ക്; സംഭവബഹുലമായ നിമിഷങ്ങളുമായി പ്രിയങ്കരി

ലോക്ക്ഡൗണ്‍ സമയത്ത് മലയാളികളുടെ സ്വീകരണ മുറുകളിലേക്കെത്തിയതാണ് പ്രങ്കരി. ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രിയങ്കരി ഇതിനോടകം തന്നെ പ്രേക്ഷകരുടെ പ്രീതി നേടുകയും ചെയ്തു. എല്ലാ ദിവസവും രാത്രി 7.30 നാണ് ഫ്ളവേഴ്സ് ടിവിയില്‍ പ്രിയങ്കരിയുടെ സംപ്രേക്ഷണം.
ഡെയ്സി എന്ന കഥാപാത്രത്തിനൊപ്പം റോയ്, സോളമന് തുടങ്ങിയ കഥാപാത്രങ്ങളും പ്രിയങ്കരിയിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മികച്ച ഒരു ചലച്ചിത്രാനുഭവമാണ് പ്രിയങ്കരി സമ്മാനിക്കുന്നതും.
Read more: രാജകീയ പ്രൗഡിയില്‍ ചിരിവിരുന്നൊരുക്കി ‘അടിമാലിയിലെ സുല്‍ത്താന്‍’
ത്രികോണ പ്രണയമാണ് പ്രിയങ്കരിയുടെ കഥാപശ്ചാത്തലം. നമുക്ക് ചിരപരിചിതമായ ചില യഥാര്‍ത്ഥ ജീവിത സാക്ഷ്യങ്ങളുടെ പ്രതിഫലനം കൂടിയാണ് ഈ പരമ്പര. അപ്രതീക്ഷിതമായ ട്വിസ്റ്റുകളിലൂടെ സഞ്ചരിക്കുന്ന പ്രിയങ്കരിയില്‍ സംഭവബഹുലമായ കഥാമുഹൂര്‍ത്തങ്ങളാണ് അരങ്ങേറുന്നത്.
Story highlights: Flowers TV Priyankari promo latest