രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 43,071 പേര്‍ക്ക്

July 4, 2021
39,742 new Covid cases reported in India

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ അലട്ടിതുടങ്ങിയിട്ട്. ഇന്ത്യയും കൊവിഡിനെതിരെയുള്ള പോരാട്ടത്തിലാണ്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും രാജ്യത്ത് പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രതയോടെ ഈ പോരാട്ടം നാം തുടരേണ്ടിയിരിക്കുന്നു.

രാജ്യത്ത് പ്രിതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളിലെ കുറവ് നേരിയ ആശ്വാസം പകരുന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,071 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,05,45,433 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

Read more: പന്ത്രണ്ടാം വയസ്സില്‍ ചെസ്സ് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടം സ്വന്തമാക്കി അഭിമന്യു

കഴിഞ്ഞ ഒരു ദിവസത്തിനിടെ 955 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 4,02,005 പേരുടെ ജീവനാണ് ഇന്ത്യയിലാകെ കൊവിഡ് ഇതുവരെ കവര്‍ന്നത്. 2,96,58,078 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 4,85,350 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.

Story highlights: India reports 43,071 new Covid cases