‘പാട്ട് പഠിച്ചിട്ടില്ല’, ഇൻസ്റ്റഗ്രാമിൽ നിന്നും ചലച്ചിത്രപിന്നണി ഗാനരംഗത്തേക്ക് ചുവടുവെച്ച പ്രിയപാട്ടുകാരി നഫീസ ഹാനിയ…
ലോക്ക്ഡൗൺ കാലം സംഗീതാസ്വാദകർക്ക് പരിചയപ്പെടുത്തിയ പാട്ടുകാരിയാണ് നഫീസ ഹാനിയ… പാട്ട് പഠിക്കാതെത്തന്നെ ചലച്ചിത്രപിന്നണി ഗാനരംഗത്തോടും ചുവടുറപ്പിച്ച ഈ പന്ത്രണ്ടാം ക്ലാസുകാരി കാണിച്ചുതരുന്നു… ‘സ്വന്തം കഴിവിൽ വിശ്വാസവും അർപ്പണ മനോഭാവവുമുണ്ടെങ്കിൽ എന്തും കീഴടക്കാം..’
ലോക്ക്ഡൗൺ കാലത്ത് ഇൻസ്റ്റഗ്രാമിൽ കവർ സോങ് പാടി ശ്രദ്ധനേടിയതാണ് ഹാനിയ. ചെറുപ്പം മുതലെ ഹാനിയയുടെ ഹൃദയതാളങ്ങൾ കീഴടക്കിയതാണ് സംഗീതം. പാട്ടുകൾ കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഹാനിയ ലോക്ക്ഡൗൺ കാലത്താണ് സംഗീതത്തെ കൂടുതൽ സീരിയസായി എടുത്തത്. പാട്ടിന് പുറമെ മ്യൂസിക്കൽ ഇൻസ്ട്രുമെൻറ്സിലും കഴിവ് തെളിയിച്ചുകഴിഞ്ഞു ഈ കൊച്ചുഗായിക. ലോക്ക്ഡൗൺ കാലത്ത് പാട്ടുകൾ പാടി ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെക്കുമ്പോൾ മികച്ച സ്വീകാര്യത ലഭിക്കുമായിരുന്നു.
Read also:‘അതിന് മിയക്കുട്ടി സിനിമേൽ ഇല്ലല്ലോ’; എം ജെയെ പൊട്ടിച്ചിരിപ്പിച്ച് കുട്ടികുറുമ്പിയുടെ ഉത്തരം
ലോകം മുഴുവൻ നിശ്ചലായിരുന്ന ലോക്ക്ഡൗൺ കാലത്ത് സംഗീതത്തിന് ഒരുപാട് പേരിൽ ആശ്വാസം പകരാൻ സാധിക്കുമെന്നതും ഈ കൊച്ചുഗായികയെ പാട്ടിനോട് കൂടുതൽ ചേർത്ത് നിർത്തി. പാട്ടിനൊപ്പം വ്യത്യസ്തമായ എന്തെങ്കിലും കൂടെ പരീക്ഷിക്കാൻ കഴിഞ്ഞാൽ കൂടുതൽ മനോഹരമായിരിക്കും എന്ന തിരിച്ചറിവാണ് ഹാനിയയെ യുക്കുലേലെയിൽ പരീക്ഷണം നടത്താൻ പ്രേരിപ്പിച്ചത്. ഇതിനും മികച്ച സ്വീകാര്യതാണ് സംഗീതാസ്വാദകരിൽ നിന്നും ലഭിച്ചത്. ഹാനിയ പ്രത്യക്ഷപ്പെട്ട കവർ സോങ്ങും പാട്ട് പ്രേമികൾ ഏറെ ആവേശത്തോടെതന്നെ ഹൃദയത്തിലേറ്റി.
Read also:തീരത്ത് കണ്ടെത്തിയത് 45 കിലോയോളം ഭാരമുള്ള അപൂർവ മത്സ്യത്തെ; കാരണം…
ഗോവിന്ദ് വസന്തയുടെ അടി എന്ന സിനിമയിലൂടെയാണ് ചലച്ചിത്രപിന്നണി ഗാനരംഗത്തുള്ള ഹാനിയയുടെ അരങ്ങേറ്റം. ഗോപിസുന്ദര്‍ സംഗീത സംവിധാനം നിര്‍ഹിച്ച മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ എന്ന തെലുങ്ക് ചിത്രത്തിലും അവസരം ലഭിച്ചതോടെ അന്യഭാഷകളിലേക്കും ഈ ഗായിക ചുവടുവെച്ചു. ഇപ്പോൾ നിരവധി ചിത്രങ്ങളുടെ വർക്കുകളുമായി തിരക്കിലായ ഹാനിയയ്ക്ക് സ്വന്തമായി പാട്ടുകൾ എഴുതി കംപോസ് ചെയ്യണമെന്നാണ് ആഗ്രഹം.
Story Highlights: Instragram to film industry singer nafisa haniya