മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ മിസ്റ്ററി ത്രില്ലർ ഒരുങ്ങുന്നു

July 3, 2021

‘ദൃശ്യം 2’ ഗംഭീര വിജയമായതോടെ മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ അടുത്ത ചിത്രമെന്നാണെന്ന കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഇപ്പോഴിതാ, മോഹൻലാലിനെ നായകനാക്കി മിസ്റ്ററി ത്രില്ലർ ഒരുക്കുകയാണ് ജീത്തു ജോസഫ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രോ ഡാഡി എന്ന സിനിമയേക്കാൾ മുൻപ് ജീത്തുവിന്റെ മിസ്റ്ററി ത്രില്ലർ ആയിരിക്കും ഒരുങ്ങുക. അതേസമയം, മോഹൻലാലിനെ നായകനാക്കി റാം എന്ന സിനിമയും ജീത്തു ജോസഫ് ഒരുക്കുന്നുണ്ട്.

Read More: അഭിനന്ദനം അറിയിക്കാൻ വിളിച്ചപ്പോൾ റോൾ ഉണ്ടെന്ന് പറഞ്ഞ് സംവിധായകൻ; കമൽഹാസനൊപ്പമുള്ള ചിത്രത്തിന്റെ വിശേഷങ്ങളുമായി നരേൻ…

മോഹൻലാലിനെയും തൃഷയെയും കഥാപാത്രങ്ങളാക്കി സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് ‘റാം’. ചിത്രീകരണം പാതിവഴിയിലെത്തിയപ്പോഴാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. വിദേശത്താണ് ബാക്കി ചിത്രീകരണം നടക്കേണ്ടിയിരുന്നത്. വൈറസ് ഭീഷണി യു കെയിലും ഉസ്ബക്കിസ്ഥാനിലും നിയന്ത്രണവിധേയമായാൽ ഷൂട്ടിങ് ആരംഭിക്കും.

Story highlights- mohanlal- jeethu joseph mystery thriller