‘ആ കരുതലിന് നന്ദി, നിങ്ങളാണ് എക്കാലത്തെയും മികച്ച ഗുരു’- സുധ കൊങ്കരയ്ക്ക് ആശംസയുമായി കാളിദാസ്

സംവിധാന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സുധ കൊങ്കര. ഇപ്പോഴിതാ, ജന്മദിനം ആഘോഷിക്കുന്ന സംവിധായികയ്ക്ക് ആശംസകൾ അറിയിക്കുകയാണ് സിനിമാപ്രവർത്തകർ. ശ്രദ്ധേയമാകുന്നത് നടൻ കാളിദാസ് ജയറാമിന്റെ ആശംസാ കുറിപ്പാണ്. പാവൈ കഥൈകൾ, പുത്തംപുതുകാലൈ എന്നീ ആന്തോളജി ചിത്രങ്ങളിലാണ് സുധ കൊങ്കരയ്ക്ക് ഒപ്പം പ്രവർത്തിച്ചിട്ടുള്ളത്.
സിനിമയിൽ മുൻപ് തന്നെ ശ്രദ്ധേയനായെങ്കിലും കാളിദാസ് ജയറാം അഭിനേതാവെന്ന നിലയിൽ മുദ്രപതിപ്പിച്ചത് ഈ രണ്ടു ചിത്രങ്ങളിലൂടെയാണ്. പാവൈ കഥൈകളിലെ തങ്കം എന്ന ചിത്രം കാളിദാസിന് വളരെയധികം പ്രശംസ നേടിക്കൊടുത്തിരുന്നു. വളരെ ഹൃദ്യമായൊരു കുറിപ്പാണ് കാളിദാസ് പങ്കുവെച്ചത്. ;ഇന്ന് ഞാൻ ഒരു മികച്ച നേതാവിനെയും എന്റെ ഉപദേഷ്ടാവിനെയും ആശംസ അറിയിക്കുകയാണ്. നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് ഒരു വലിയ അവസരമാണ്. അതിൽ ഞാൻ എപ്പോഴും നന്ദിയുള്ളവനായിരിക്കും. എന്നെ ചിറകിനടിയിലേക്ക് ചേർത്തപ്പോൾ എനിക്ക് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല,ജീവിതം എനിക്കായി ഒരുക്കിയിരുന്ന എല്ലാ മനോഹരമായ കാര്യങ്ങളും.ആ കരുതലിന് നന്ദി..നിങ്ങളാണ് എക്കാലത്തെയും മികച്ച ഗുരു.ജന്മദിനാശംസകൾ’.
read More: ചക്കപ്പഴത്തിലൂടെ പ്രേക്ഷപ്രീതി നേടിയ റാഫി വിവാഹിതനാകുന്നു; വിഡിയോ
ഒടിടി റിലീസായി എത്തിയതാണ് പാവൈ കഥൈകൾ. ആന്തോളജി ചിത്രത്തിലെ മറ്റു ഭാഗങ്ങളെക്കാൾ ശ്രദ്ധേയമായത് കാളിദാസ് പ്രധാന വേഷത്തിൽ എത്തിയ തങ്കം ആയിരുന്നു. കാളിദാസിന്റെ അസാധാരണ അഭിനയ വൈഭവമാണ് ചിത്രം സമ്മാനിച്ചത്. കാളിദാസ് ജയറാം സത്താർ എന്ന ട്രാൻസ് ജൻഡർ വേഷത്തിലാണ് എത്തിയത്.
Story highlights- kalidas aboy sudha kongara