സംസ്ഥാനത്ത് ഇന്ന് 16,148 പേർക്ക് കൊവിഡ്

July 17, 2021
Pre-registration for Covid vaccination no longer mandatory

സംസ്ഥാനത്ത് ഇന്ന് 16,148 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,108 സാമ്പിളുകളാണ് പരിശോധിച്ചത്.കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76 ആണ്. കോഴിക്കോട് 2105 മലപ്പുറം 2033 എറണാകുളം 1908 തൃശൂര്‍ 1758 കൊല്ലം 1304 പാലക്കാട് 1140, കണ്ണൂര്‍ 1084 തിരുവനന്തപുരം 1025 കോട്ടയം 890 ആലപ്പുഴ 866 കാസര്‍കോട് 731, പത്തനംതിട്ട 500 വയനാട് 494 ഇടുക്കി 310.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,269 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.742 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 2087, മലപ്പുറം 1983, എറണാകുളം 1877, തൃശൂര്‍ 1742, കൊല്ലം 1299, പാലക്കാട് 714, കണ്ണൂര്‍ 980, തിരുവനന്തപുരം 945, കോട്ടയം 842, ആലപ്പുഴ 817,കാസര്‍കോട് 713, പത്തനംതിട്ട 491, വയനാട് 477, ഇടുക്കി 302 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്.

Story highlights- kerala covid updates