മെസ്സിയുടെ ആ ചിത്രം നേടിയത് രണ്ട് കോടിയിലധികം ഇഷ്ടങ്ങള്‍; റെക്കോര്‍ഡ് നേട്ടം

Lionel Messi photograph breaks record on Instagram

പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലുമെല്ലാം ഇടംപിടിച്ച ഒരു ചിത്രമുണ്ട്. കോപ്പ അമേരിക്കയില്‍ വിജയകിരീടം ചൂടിയ ശേഷം കപ്പ് നെഞ്ചോട് ചേര്‍ത്തുപിടിച്ചിരിക്കുന്ന ഫുട്‌ബോളിന്റെ മിശിഹ എന്ന് ലോകം വാഴ്ത്തുന്ന ലയണല്‍ മെസ്സിയുടെ ചിത്രം. ആ മുഖത്തെ ചിരിയും പലരുടേയും ഹൃദയങ്ങള്‍ കീഴടക്കി.

ഇന്‍സ്റ്റഗ്രാമില്‍ മെസ്സി പങ്കുവെച്ച ഈ ചിത്രം മറ്റൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും അധികം ലൈക്കുകള്‍ ലഭിച്ച ചിത്രം എന്ന റെക്കോര്‍ഡ്. രണ്ട് കോടിയിലധികം ഇഷ്ടങ്ങളാണ് മെസ്സിയുടെ ഈ മനോഹര ചിത്രം ഇതിനോടകം തന്നെ സ്വന്തമാക്കിയിരിക്കുന്നത്.

കോപ്പ അമേരിക്കയുടെ സ്വപ്ന ഫൈനലില്‍ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന കിരീടം നേടിയത്. മെസ്സിയുടെ ഫുട്‌ബോള്‍ ജീവിതത്തിലെ ആദ്യ അന്താരാഷട്ര വിജയം കൂടിയായിരുന്നു അത് എന്നതും ചരിത്രമാണ്. ‘അവിശ്വസനീയമാണ് ഇത്. ദൈവത്തിന് നന്ദി, അങ്ങനെ ഞങ്ങള്‍ ചാമ്പ്യന്‍മാരായിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് കോപ്പ അമേരിക്കയുടെ വിജയകിരീടം നെഞ്ചോട് ചേര്‍ത്തുവെച്ചുകൊണ്ടുള്ള ചിത്രം ലയണല്‍ മെസ്സി പങ്കുവെച്ചത്.

Read more: 2020ൽ ജനിച്ച ഈ പെൺകുട്ടിക്ക് കൺമുന്നിലുള്ളതെല്ലാം സാനിറ്റൈസറാണ്- രസികൻ വിഡിയോ

മുന്‍പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രത്തിന് ആയിരുന്നു ഏറ്റവും അധികം ലൈക്കുകള്‍ നേടിയതിനുള്ള റെക്കോര്‍ഡ്. കാല്‍പന്ത് കളിയുടെ ഇതിഹാസ നായകന്‍ ഡീഗോ മറഡോണയെ മരണം കവര്‍ന്നപ്പോള്‍ അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് ക്രിസ്റ്റ്യാനോ പങ്കുവെച്ചതാണ് ആ ചിത്രം. ഒരു കോടി 98 ലക്ഷം പേരാണ് ആ ചിത്രത്തിന് ലൈക്ക് നല്‍കിയത്.

Story highlights: Lionel Messi photograph breaks record on Instagram