മാരനാകാൻ ധനുഷ്; പിറന്നാൾ ദിനത്തിൽ ശ്രദ്ധനേടി ഫസ്റ്റ് ലുക്ക് പോസ്റ്റർ

പിറന്നാൾ നിറവിലാണ് തമിഴ് താരം ധനുഷ്. ഒട്ടേറെ ചിത്രങ്ങളാണ് ധനുഷ് നായകനായി അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ, പിറന്നാൾ ദിനത്തിൽ കാർത്തിക് നരേനുമൊത്തുള്ള ധനുഷിന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമാതാക്കളായ സത്യ ജ്യോതി ഫിലിംസ് പുറത്തുവിട്ടിരിക്കുകയാണ്. മാരൻ എന്നാണ് ചിത്രത്തിന്റെ പേര്.
ജി വി പ്രകാശ് കുമാറിന്റെ ബിൽഡ്-അപ്പ് സംഗീതത്തിലൂടെ ധനുഷിന്റെ മുഖം വെളിപ്പെടുത്താതെ മുൻപ് ഒരു വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് താരത്തിന്റെ പിറന്നാൾ ദിനത്തിൽ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
Read More: അലീസിയയ്ക്ക് മുന്നിൽ പ്രൊഫസർ; മണി ഹെയ്സ്റ്റ് അഞ്ചാം സീസൺ പ്രേക്ഷരിലേക്ക്, ശ്രദ്ധനേടി വിഡിയോ
ചിത്രത്തിൽ ധനുഷിന്റെ നായികയായി മാളവിക മോഹനൻ വേഷമിടുന്നു. സമുദ്രക്കനി , മാസ്റ്ററിലൂടെ ശ്രദ്ധേയനായ മഹേന്ദ്രൻ, സ്മൃതി വെങ്കട്ട് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മലയാള ചിത്രങ്ങളായ വരത്തന്റെയും വൈറസിന്റെയും രചയിതാക്കളായ സുഹാസ്, ഷറഫു എന്നിവരാണ് തിരക്കഥ രചിക്കുന്നത്. ഗാനരചയിതാവ് വിവേക് ചിത്രത്തിലെ സംഭാഷണങ്ങളും ഗാനങ്ങളും രചിക്കുന്നു.
Story highlights- maaran first look poster