യുകുലെലെയില്‍ താളമിട്ട് നഫീസ പാടി; കാണാതെ മേലാകെ…; വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്

July 14, 2021
Nafisa Haniya song

നഫീസ ഹാനിയ എന്ന പേര് മലയാളികള്‍ക്കിന്ന് അപരിചിതമല്ല. അതിഗംഭീരമായ ആലാപനമാധുര്യംകെണ്ട് സൈബര്‍ ഇടങ്ങളില്‍ പോലും താരമായ പാട്ടുകാരിയാണ് നഫീസ. ഇന്‍സ്റ്റഗ്രാമില്‍ കവര്‍ സോങ്‌സ് ആലപിച്ചുകൊണ്ട് കൈയടി നേടിയ നഫീസയ്ക്ക് ആരാധകരുമുണ്ട് ഏറെ. ശ്രദ്ധ നേടുന്നതും നഫീസയുടെ ഒരു പാട്ട് വിഡിയോ ആണ്.

“കാണാതെ മേലാകെ ജലകണമെറിയും
മഴയുടെ കളിവാക്കില്‍ അടിമുടി നനയും…” സുന്ദരമാണ് നഫീസയുടെ ആലാപനം. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ തെളിവെയിലഴകും എന്ന ഗാനത്തിലെ വരികളാണിത്. യുകുലെലെ എന്ന സംഗീതോപകരണത്തില്‍ താളമിട്ടുകൊണ്ടാണ് നഫീസ പാടിയത്. മനോഹരമായ ഈ സ്വരമാധുര്യം സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കുന്നു. ചെറുപ്പം മുതല്‍ക്കേ പാട്ടിനെ കൂടെകൂട്ടിയ ആളാണ് നഫീസ ഹാനിയ. കണ്ണൂരാണ് സ്വദേശം എങ്കിലും വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം.

Read more: രസകരമായ പാട്ടിന് വൈഗക്കുട്ടിക്കൊപ്പം ഗംഭീര ചുവടുകളുമായി ടോപ് സിംഗറിലെ വയലിന്‍ മാന്ത്രികനും

നഫീസയുടെ പുതിയ പാട്ടും പ്രേക്ഷകലക്ഷങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. റഫീഖ് അഹമ്മദിന്റേതാണ് ഈ ഗാനത്തിലെ വരികള്‍. ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. സുദീപ് കുമാര്‍, സംഗീത ശ്രീകാന്ത് എന്നിവരാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Story highlights: Nafisa Haniya song