‘കണ്ണാം തുമ്പീ പോരാമോ..’ ചിരിവേദിയിൽ മലയാളികളുടെ ഇഷ്ടഗാനവുമായി നവ്യ നായർ

July 13, 2021

മലയാളികളുടെ ഇഷ്ടനടിയാണ് നവ്യ നായർ… അഭിനേത്രിയായും ഡാൻസറായും അവതാരകയായും മലയാളികളുടെ പ്രിയങ്കരിയായി മാറിയ നവ്യയുടെ പാട്ടാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്. ചിരികാഴ്ചകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ഫ്ളവേഴ്‌സ് സ്റ്റാർ മാജിക് വേദിയിൽ അതിഥിയായി എത്തിയപ്പോഴാണ് നവ്യയുടെ പാട്ട്. ‘കണ്ണാം തുമ്പീ പോരാമോ..’ എന്ന മലയാളികളുടെ എക്കാലത്തേയും പ്രിയഗാനമാണ് നവ്യ സ്റ്റാർ മാജിക് വേദിയിൽ ആലപിച്ചത്.

ചിരിയും തമാശകളും ഗെയിമുകളുമായി പ്രേക്ഷകർക്ക് വ്യത്യസ്തമായ ഒരു കാഴ്ചാനുഭവമാണ് സ്റ്റാർ മാജിക് വേദി സമ്മാനിക്കുന്നത്. സിനിമ- സീരിയൽ മേഖലയിലെ താരങ്ങളാണ് സ്റ്റാർ മാജിക് വേദിയിൽ പ്രേക്ഷകരെ ചിരിപ്പിക്കാനായി എത്തുന്നത്. അതിന് പുറമെ സിനിമ മേഖലയിലെ താരങ്ങളും ചിരി വേദിയിൽ അതിഥികളായി എത്താറുണ്ട്. മലയാളികളുടെ പ്രിയങ്കരിയായ നവ്യയും ധർമ്മജൻ ബോൾഗാട്ടിയുമാണ് ഈ എപ്പിസോഡിൽ അതിഥികളായി എത്തിയത്. സ്റ്റാർ മാജിക് വേദിയിലെ താരങ്ങൾക്കൊപ്പം തമാശകളും കൗണ്ടറും പാട്ടും നൃത്തവും സിനിമ അനുഭവങ്ങളുമൊക്കെയായി നവ്യ നായരും ഈ എപ്പിസോഡ് കൂടുതൽ മനോഹരമാക്കുന്നുണ്ട്.

Read also: എംബിഎ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു; ചായ വിറ്റ് കോടീശ്വരനായ യുവാവ്

അതേസമയം ഇഷ്ടം എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായാണ് നവ്യ നായർ ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്. നന്ദനം എന്ന മൂന്നാമത്തെ ചിത്രത്തിലൂടെ നവ്യ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. പിന്നീട് അ ൻപതിലധികം മലയാള ചിത്രങ്ങളിൽ നവ്യ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും അഭിനയിച്ച നവ്യ വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടു നിന്നു. എന്നാൽ അവതാരകയായും ഡാൻസറായും സിനിമയോട് ചേർന്ന് നിന്ന നവ്യ ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്.

Story Highlights; Navya Nair Sings Kannam thumbi