മകൾക്കൊപ്പമുള്ള രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് നിത്യ ദാസ്- വിഡിയോ

July 10, 2021

പറക്കും തളികയിലെ ബസന്തിയെ മലയാള സിനിമ പ്രേമികൾക്ക് മറക്കാനാകില്ല. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകർ നെഞ്ചോടുചേർത്ത നടിയാണ് നിത്യ ദാസ്. ബസന്തി എന്ന കഥാപാത്രം ഇന്നും ഹിറ്റാണ്. വിവാഹശേഷം സിനിമയിൽ നിന്നും വിടവാങ്ങിയെങ്കിലും കുടുംബ വിശേഷങ്ങളുമായി സമൂഹമാധ്യമങ്ങളിൽ നിറയുകയാണ് താരം. ഇപ്പോഴിതാ, മകൾക്കൊപ്പമുള്ള രസകരമായ വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി.

മകൾ നൈനയ്‌ക്കൊപ്പം ഒരേ രീതിയിലുള്ള വസ്ത്രമണിഞ്ഞാണ് നിത്യ ദാസ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മുൻപും മകൾക്കൊപ്പമുള്ള നൃത്ത വിഡിയോകൾ നിത്യ ദാസ് പങ്കുവെച്ചിട്ടുണ്ട്. രണ്ടു മക്കളാണ് നിത്യ ദാസിന്. സിനിമയിൽ നിന്നും അകന്നു നിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ ഷോകളിലും സജീവമാണ് നിത്യ ദാസ്.

Read More: 19 വർഷങ്ങൾക്ക് ശേഷം ബാലാമണിയും ഉണ്ണിയേട്ടനും കണ്ടുമുട്ടിയപ്പോൾ; ഒപ്പം മനോഹര നൃത്തവും- വിഡിയോ

2001ൽ ഈ പറക്കും തളിക എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയ നിത്യ ദാസ്, പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. 2007ൽ റിലീസ് ചെയ്ത സൂര്യ കിരീടം എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ നിത്യ ദാസ് വേഷമിട്ടത്.

Story highlights- nithya das sharing cute moments with daughter