കെ എസ് ചിത്രയുടെ താരാട്ടുപാട്ടുകളിലെ ഇഷ്ടഗാനം പാടാം, സമ്മാനം നേടാം; വീട്ടമ്മമാർക്കായി പോപ്പീസ് ബേബി കെയർ ഒരുക്കുന്ന ‘താരാട്ടിന്റെ ചിത്രപല്ലവി’

July 27, 2021

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര പിറന്നാൾ നിറവിലാണ്. ഭാഷാഭേദമന്യേ സംഗീതാസ്വാദകരുടെ ഹൃദയത്തിൽ വർഷങ്ങളായി ഇടംനേടിയ അതുല്യ ഗായികയാണ് കെ എസ് ചിത്ര. എത്രയെത്ര പ്രണയഗാനങ്ങൾ, വിരഹഗാനങ്ങൾ, താരാട്ടുപാട്ടുകൾ ആ ശബ്ദമാധുരിയിലൂടെ പ്രേക്ഷകർ ആസ്വദിച്ചു. ഈ പിറന്നാൾ ദിനത്തിൽ കെ എസ് ചിത്രയ്‌ക്കൊപ്പം ചേർന്ന് സംഗീതാസ്വാദകരായ വീട്ടമ്മമാർക്കായി ഒരു കോണ്ടസ്റ്റ് ഒരുക്കിയിരിക്കുകയാണ് ഇന്ത്യയിലെ പ്രശസ്ത ബേബി കെയർ ബ്രാൻഡായ പോപ്പീസ് ബേബി കെയർ.

‘താരാട്ടിന്റെ ചിത്രപല്ലവി’ എന്ന കോണ്ടസ്റ്റിന്റെ ഭാഗമാകാൻ വീട്ടമ്മമാർ ചെയ്യേണ്ടത് ഇത്രമാത്രം. ഒട്ടേറെ താരാട്ടുപാട്ടുകൾ കെ എസ് ചിത്ര മലയാളികൾക്കായി സമ്മാനിച്ചിട്ടുണ്ട്. അതിൽനിന്നും സംഗീതത്തെ സ്നേഹിക്കുന്ന വീട്ടമ്മമാർക്ക് പ്രിയപ്പെട്ട ഒരു താരാട്ടുപാട്ട് തെരെഞ്ഞെടുത്ത് പാടാം. പാടുന്നത് വിഡിയോയായി പകർത്തിയാണ് പോപ്പീസ് ബേബി കെയറിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടത്. ഇതിനായി പോപ്പീസ് ബേബി കെയറിന്റെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യുകയും വെബ്‌സൈറ്റിൽ രെജിസ്റ്റർ ചെയ്യുകയും വേണം. രെജിസ്റ്റർ ചെയ്തതിന് ശേഷം വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ വിഡിയോ അപ്‌ലോഡ് ചെയ്യാം.കെ എസ് ചിത്രയുടെ ജന്മദിനമായ ജൂലൈ 27 മുതൽ ആഗസ്റ്റ് 7 വരെ നിങ്ങൾ പാടിയ പാട്ടുകൾ താഴെകൊടുത്തിരിക്കുന്ന പോപ്പീസ് ബേബി കെയർ വെബ്‌സൈറ്റിൽ പങ്കുവയ്ക്കാം.

തിരഞ്ഞെടുക്കപ്പെടുന്ന ഗായികമാരായ വീട്ടമ്മമാർക്ക് കൈനിറയെ സമ്മാനങ്ങളാണ് പോപ്പീസ് ബേബി കെയർ ഒരുക്കിയിരിക്കുന്നത്. അതിനോടൊപ്പം വിജയിക്ക് പ്രശസ്തിയിലേക്കുള്ള പടിവാതിലുമാകും പോപ്പീസ് ഒരുക്കുന്ന കോണ്ടസ്റ്റ്. ഇനി നിങ്ങളുടെ താരാട്ടുകൾ മക്കൾ മാത്രമല്ല, ലോകം കേൾക്കട്ടെ..

രെജിസ്റ്റർ ചെയ്യേണ്ട പോപ്പീസ് ബേബി കെയർ വെബ്‌സൈറ്റ് ലിങ്ക് ഇതാ; https://www.popees.com/

പോപ്പീസ് ബേബി കെയർ സോഷ്യൽ മീഡിയ പേജ് ലിങ്ക്; https://www.facebook.com/popeesbabycare

Story highlights- Popees Baby Care tharattinte chithrapallavi contest