റോയ്ക്ക് അടിപതറുന്നു; പുതിയ ട്വിസ്റ്റുമായി പ്രിയങ്കരി

July 11, 2021
Priyanakari flowers tv serial promo article

ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയോടെ മുന്നേറുകയാണ് പ്രിയങ്കരി എന്ന പരമ്പര. ഫ്‌ളവേഴസ് ടിവിയില്‍ രാത്രി 7 മണിക്കാണ് പ്രിയങ്കരിയുടെ സംപ്രേക്ഷണം. കൊവിഡ് പ്രതിസന്ധിമൂലം ലോക്ക്ഡൗണിലായപ്പോള്‍ മലയാളികള്‍ക്ക് സ്വീകരണമുറികളില്‍ തന്നെ വേറിട്ട ആസ്വാദനമൊരുക്കി പ്രിയങ്കരി എന്ന പരമ്പര. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രിയങ്കരി മികച്ച ഒരു ചലച്ചിത്രാനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

ത്രികോണ പ്രണയമാണ് പ്രിയങ്കരിയുടെ കഥാപശ്ചാത്തലം. നമുക്ക് ചിരപരിചിതമായ ചില യഥാര്‍ത്ഥ ജീവിത സാക്ഷ്യങ്ങളുടെ പ്രതിഫലനം കൂടിയാണ് ഈ പരമ്പര. അപ്രതീക്ഷിതമായ ട്വിസ്റ്റുകളിലൂടെ സഞ്ചരിക്കുന്ന പ്രിയങ്കരിയില്‍ സംഭവബഹുലമായ കഥാമുഹൂര്‍ത്തങ്ങളാണ് അരങ്ങേറുന്നത്.

Read more: റെയില്‍വേ സ്റ്റേഷനിലെ ഔദ്യോഗിക എലിപിടുത്തക്കാരന്‍; ഈ പൂച്ച ആള് കേമനാണ്

ഡെയ്‌സി, റോയ്, സോളമന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഓരോ കഥാപാത്രങ്ങളുടേയും അഭിനയ മികവും പ്രശംസനീയമാണ്. ചലച്ചിത്രതാരം ഷഫ്‌നയാണ് പ്രിയങ്കരിയില്‍ ഡെയ്‌സി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Story highlights: Priyanakari flowers tv serial promo article