സംഭവബഹുലമായ കഥാമുഹൂര്‍ത്തങ്ങളുമായി ‘പ്രിയങ്കരി’

July 7, 2021
Priyankari serial promotion article

ലോക്ക്ഡൗണ്‍ കാലത്ത് മലയാളികളുടെ സ്വീകരണ മുറികളിലേക്കെത്തിയ പരമ്പരയാണ് പ്രിയങ്കരി. വളരെ കുറഞ്ഞ നാളുകള്‍ക്കൊണ്ടുതന്നെ പ്രിയങ്കരി മികച്ച പ്രേക്ഷക സ്വീകാര്യതയും നേടി. സംഭവബഹുലമായ കഥാമുഹൂര്‍ത്തങ്ങളിലൂടെ മുന്നേറുകയാണ് പ്രിയങ്കരി. ഡെയ്‌സി എന്ന് കഥാപാത്രത്തിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് പ്രിയങ്കരിയുടെ സഞ്ചാരം.

ചലച്ചിത്രതാരം ഷഫ്‌നയാണ് പ്രിയങ്കരിയില്‍ ഡെയ്‌സി എന്ന കഥാപാത്രമായെത്തുന്നത്. പരമ്പരയിലെ മറ്റ് കഥാപാത്രങ്ങളുടെ അഭിനയമികവും പ്രശംസനീയമാണ്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു ചലച്ചിത്രാനുഭവമാണ് പ്രിയങ്കരി സമ്മാനിക്കുന്നതും.

Read more: വിനോദസഞ്ചാരികളുടെ മനം കവർന്ന് കച്ച്; ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയിൽ പക്ഷെ മനുഷ്യവാസം വളരെ ബുദ്ധിമുട്ടാണ്

എല്ലാ ദിവസവും വൈകിട്ട് ഏഴ് മണിക്കാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ പ്രിയങ്കരിയുടെ സംപ്രേക്ഷണം. നമ്മുടെ സമൂഹത്തില്‍ നടമാടുന്ന പല യാഥാര്‍ത്ഥ്യങ്ങളും പ്രിയങ്കരി എന്ന പരമ്പരയില്‍ പ്രതിഫലിക്കുന്നുണ്ട്. പച്ചയായ ചില ജീവിതമുഹൂര്‍ത്തങ്ങളെ അലങ്കാരങ്ങള്‍ക്കൊണ്ട് അപഹരിക്കാരെ അവതരിപ്പിക്കുകയാണ് ഈ പരമ്പരയില്‍.

Story highlights: Priyankari serial promotion article