സാമുവലിന്റെ മരണത്തിന് കാരണക്കാരനായവനോട് പകരം വീട്ടാനൊരുങ്ങി സോളമൻ; പ്രേക്ഷക പ്രീതിനേടി ‘പ്രിയങ്കരി’

July 17, 2021

ധനികയായ ഡെയ്‌സി എന്ന പെൺകുട്ടിയുടെ സ്വത്ത് മോഹിച്ച് എത്തിയതാണ് റോയ്. ഡെയ്‌സിയുമായി ചതിയിലൂടെ പ്രണയത്തിലായ റോയ് ഡെയ്‌സിയെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ റോയ്‌യുടെ ചതികൾ തിരിച്ചറിഞ്ഞ ഡെയ്‌സിയുടെ പിതാവ് സാമുവൽ ഡെയ്സിയെ ഈ ബന്ധത്തിൽ നിന്നും അകറ്റാൻ ശ്രമം നടത്തി. പക്ഷെ റോയ്‌യുമായി പ്രണയത്തിലായ ഡെയ്‌സി റോയ്‌യെ മതിയെന്ന് ഉറപ്പിച്ചു. വീട്ടുകാരെ എതിർത്ത് റോയ്‌യുമായി ഡെയ്‌സി ജീവിതം ആരംഭിക്കുന്നു. എന്നാൽ ഒന്നിച്ചുള്ള ജീവിതം തുടങ്ങിക്കഴിഞ്ഞപ്പോൾ റോയ്‌യുടെ തനിനിറം ഡെയ്‌സി തിരിച്ചറിഞ്ഞു. ഇതോടെ സ്വന്തം വീട്ടിലേക്ക് തിരികെയെത്തിയ ഡെയ്‌സിയുടെ വിവാഹം സോളമനുമായി പിതാവ് സാമുവൽ ഉറപ്പിച്ചു.

ഡെയ്‌സിയും സോളമനും ഒന്നിക്കാൻ തീരുമാനിച്ചതോടെ സോളമനെ കുടുക്കാൻ ഉള്ള ശ്രമങ്ങളുമായി റോയ് വീണ്ടുമെത്തി. എന്നാൽ അപ്രതീക്ഷിതമായി എത്തിയ ഡെയ്‌സിയുടെ പിതാവിന്റെ മരണം ഡെയ്സിയെ തളർത്തി. തുടർന്ന് ഇവരുടെ ജീവിതത്തിലേക്ക് എത്തുന്ന പുതിയ അതിഥിയാണ് സ്റ്റീഫൻ. സ്റ്റീഫനും റോയ്‌യും ഒന്നിച്ച് ഡെയ്‌സിക്കും സോളമനുമെതിരെ കരുക്കൾ നീക്കാൻ ആരംഭിച്ചു.

Read also:കാലുകൾകൊണ്ട് വരച്ച് കയറിയത് ലോക റെക്കോർഡിലേക്ക്; ആത്മവിശ്വാസത്തിന്റെ പ്രതീകമായി ദാമിനി

സാമുവലിന്റെ മരണം സ്വാഭാവിക മരണമല്ലെന്ന് തിരിച്ചറിഞ്ഞതോടെ പിതാവിന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡെയ്‌സിയും സോളമനുമിപ്പോൾ. സാമുവലിന്റെ മരണത്തിന് കാരണക്കാരൻ റോയ്‌ ആണെന്ന് തിരിച്ചറിഞ്ഞതോടെ പകരം വീട്ടാനുള്ള ശ്രമത്തിലാണ് സോളമൻ. ഇതിനിടെയിൽ ഡെയ്‌സിയും സോളമനും നേരിടേണ്ടിവരുന്ന പ്രതിസന്ധികളിലൂടെയാണ് കഥ തുടർന്നുകൊണ്ടിരിക്കുന്നത്.

കുടുംബ പ്രേക്ഷകർക്കിടയിൽ പ്രീതിനേടിയ പ്രിയങ്കരി തുടർന്ന് കാണുക. ഫ്ളവേഴ്‌സിൽ എല്ലാ ദിവസവും രാത്രി 7.30 നാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്.

Story highlights: Priyankari- solaman attacks roy