ഇന്നസെന്റിനെ പാട്ട് പഠിപ്പിച്ച് റിച്ചുകുട്ടനും ദേവനശ്രിയയും

July 6, 2021
Rithuraj and Devanasriya teaching music for Innocent

ലോകമലയാളികള്‍ക്ക് പാട്ടു വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. ആദ്യ സീസണിന് പിന്നാലെ പ്രേക്ഷകരിലേക്കെത്തിയ ടോപ് സിംഗര്‍ 2-നും മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. നിഷ്‌കളങ്കത നിറഞ്ഞ കുട്ടിവര്‍ത്തമാനങ്ങള്‍ക്കൊണ്ടും അതിഗംഭീരമായ ആലപന മികവുകൊണ്ടും കുരുന്ന് ഗായക പ്രതിഭകള്‍ ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയിരിക്കുന്നു.

ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാര്‍ക്ക് ആരാധകരും ഏറെയാണ്. മനോഹരമായ ആലാപന മാധുര്യംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ പാട്ടുകാരനാണ് റിതുരാജ്. റിച്ചുകുട്ടന്‍ എന്നാണ് കുട്ടിത്താരത്തിന്റെ വിളിപ്പേര്. ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു മെലഡി രാജ എന്നാണ് ഈ മിടുക്കന്‍ അറിയപ്പെട്ടത്. ടോപ് സിംഗര്‍-2 ലെ ദേവനശ്രിയയ്ക്കും ആരാധകര്‍ ഏറെയാണ്. ആര്‍ദ്രമായ ആലാപനംകൊണ്ട് ഈ മിടുക്കിയും അതിശയിപ്പിക്കുന്നു.

Read more: ‘മുല്ലപ്പൂംപല്ലിലോ മൂക്കുത്തി കവിളിലോ..’- മനസുനിറയ്ക്കുന്ന ആലാപനവുമായി കുറുമ്പികൾ

റിച്ചുക്കുട്ടനും ദേവനശ്രിയയും ചേര്‍ന്ന് ഇന്നസെന്റിനേയും പാട്ട് പഠിപ്പിച്ചു. മേലെ മേലെ മാനം… എന്ന ഗാമാണ് കുട്ടിത്താരങ്ങള്‍ ചേര്‍ന്ന് ഇന്നസെന്റിനെ പഠിപ്പിച്ചത്. രസകരമാണ് മൂന്നുപേരുടേയും ആലാപനം. നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ജെറി അമല്‍ദേവ് സംഗീതം പകര്‍ന്നിരിക്കുന്നു. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് ഗാനത്തിലെ വരികള്‍. എസ് ജാനകി ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Story highlights: Rithuraj and Devanasriya teaching music for Innocent