സമൂഹമാധ്യമങ്ങളില്‍ വൈറലായ ആ ഗായകന്‍ യേസുദാസിന്റെ സഹോദരനല്ല; അറിയാം റോയിയെക്കുറിച്ച്

July 14, 2021
Singer KM Roy real story

എന്തിനും ഏതിനും വ്യാജന്‍മാര്‍ ഇറങ്ങുന്ന കാലമാണിത്. സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്ന ചില പ്രചരണങ്ങളും വ്യാജമാകാറുണ്ട് പലപ്പോഴും. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വിഡിയോ ഉണ്ട്. ഒരു ഗായകന്‍ പാട്ട് പാടുന്നതിന്‍റേതായിരുന്നു ഈ വിഡിയോ. ഈ ഗായക്കന്‍ യേശുദാസിന്‍റെ സഹോദരനാണ് എന്ന തരത്തിലായിരുന്നു വിഡിയോയുടെ പ്രചരണം.

എന്നാല്‍ പ്രചരിച്ചത് തെറ്റായ കാര്യങ്ങളാണ്. സത്യത്തില്‍ അദ്ദേഹം യേശുദാസിന്‍റെ സഹോദരന്‍ അല്ല. കെ എം റോയി എന്നാണ് ഈ ഗായകന്റെ പേര്. എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍… എന്ന ഗാനമാണ് അദ്ദേഹം മനോഹരമായി ആലപിച്ചത്. അതും അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തലയോലപ്പറന്പിലെ കുടുംബ വീട്ടിലിരുന്ന് റോയ് ആലപിച്ചതാണ് ഈ ഗാനം. ആ വിഡിയോയാണ് പലരും സമൂഹമാധ്യമങ്ങളിള്‍ യേശുദാസിന്റെ സഹോദരന്റെ പാട്ട് എന്ന തരത്തില്‍ പങ്കുവയ്ക്കുന്നത്.

Read more: കളരിപ്പയറ്റ് ചുവടുകളും അസാമാന്യ മെയ്‌വഴക്കവുമായി അഭി; ഒപ്പം ചേകവനായി ഷിയാസ് കരീം- വിഡിയോ

വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെയാണ് റോയ് പാട്ട് പാടിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ആലാപന മാധുര്യം പ്രസംസനീയമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാടിയ ഗാനം അന്ന് റോയിയുടെ സഹോദരി ഭര്‍ത്താവാണ് യുട്യൂബില്‍ പങ്കുവെച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ആ പാട്ട് വൈറലായിരിക്കുകയാണ്.

സ്കൂള്‍ പഠനകാലംതൊട്ടേ പാട്ടിനോട് കൂട്ട് കൂടിയ ആളാണ് റോയ്. തബല വായിക്കാനും ഇദ്ദേഹത്തിനറിയാം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെറിയ ചില ഗാനമേള ട്രൂപ്പുകള്‍ക്കൊപ്പവും റോയി പാട്ടുകള്‍ പാടിയിട്ടുണ്ട്. മോട്ടോര്‍ വൈന്‍ഡിങ് വര്‍ക്കുകള്‍ ചെയ്യുന്ന റോയിയുടെ പാട്ടിനെ പ്രശംസിക്കുന്നവരും ഏറെയാണ്.

Story highlights: Singer KM Roy real story