പരുമലച്ചെരുവിലെ പടിപ്പുരവീട്ടില്‍… ഏഴിമല പൂഞ്ചോലയ്ക്ക് ചുവടുവെച്ച് ആടുതോമയും സുന്ദരിമാരും

July 7, 2021
Spadikam dance performance in Flowers Star Magic

ഏഴിമല പൂഞ്ചോല…. കാലമെത്ര ചെന്നാലും മലയാളികള്‍ മറക്കാത്ത പാട്ട്. സ്ഫടികം എന്ന ചിത്രത്തിലെ ഈ ഗാനം കാലാന്തരങ്ങള്‍ക്ക് മുന്നേ ഏറ്റെടുത്തതാണ് പാട്ടുപ്രേമികള്‍. ഇത് ചിത്രത്തിലെ പരുമലച്ചെരുവിലെ പടിപ്പുരവീട്ടില്‍… എന്നു തുടങ്ങുന്ന ഗാനത്തിനും ആസ്വാദകര്‍ ഏറെയാണ്. ഈ ഗാനങ്ങള്‍ക്ക് മനോഹരമായ ഒരു ദൃശ്യാവിഷ്‌കാരം ഒരുങ്ങിയിരിക്കുകയാണ് ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കില്‍.

ലോകമലാളികള്‍ക്ക് വേറിട്ട ആസ്വാദനം സമ്മാനിക്കുന്ന സ്റ്റാര്‍ മാജിക്കില്‍ അരങ്ങേറിയ ഈ പ്രകടനവും ഏറെ മനോഹരമാണ്. അഖില്‍ കവലയൂര്‍ ആണ് ഗാനരംഗത്ത് ആട് തോമയായെത്തിയത്. അന്നയും ഡയനായും ആആട് തോമയ്‌ക്കൊപ്പം ചേര്‍ന്നപ്പോള്‍ മനോഹരമായൊരു ദൃശ്യവിരുന്നാണ് പ്രേക്ഷകര്‍ക്കായി ഒരുങ്ങിയത്.

Read more: ആരും ചിരിച്ച് പോകും ‘സ്ഫടികം’ സിനിമയുടെ ഈ രസികന്‍ വേര്‍ഷന്‍ കണ്ടാല്‍

‘1995-ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് സ്ഫടികം. ഭദ്രന്‍ ആണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, തിലകന്‍, രാജന്‍ പി ദേവ്, ഉര്‍വ്വശി, കെപിഎസി ലളിത, ജോര്‍ജ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്.

Story highlights: Spadikam dance performance in Flowers Star Magic