തീരമേ…. ആസ്വാദക ഹൃദയംതൊട്ട് മാലിക്കിലെ ഗാനം

July 10, 2021
Theerame Lyrical Video song from Malik

ഒരു നോട്ടം കൊണ്ടുപോലും സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരമാണ് ഫഹദ് ഫാസില്‍. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും താരം അതിന്റെ പരിപൂര്‍ണ്ണതയിലെത്തിക്കുന്നു. താരം പ്രധാന കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാലിക്. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലറും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. വ്യത്യസ്തമായ രണ്ട് ഗെറ്റപ്പുകളില്‍ ഫഹദ് ഫാസില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ശ്രദ്ധ നേടുകയാണ് മാലിക്കിലെ ഒരു ഗാനം. തീരമേ… എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. അന്‍വര്‍ അലിയുടേതാണ് ഗാനത്തിലെ വരികള്‍. കെ എസ് ചിത്രയും സൂരജ് സന്തോഷും ചേര്‍ന്നാണ് ആലാപനം. സുഷിന്‍ ശ്യാം ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

Read more: രാവിലെ ഉറക്കമുണര്‍ന്നാല്‍ ഒരു ചായ പിന്നെ സ്‌കൂട്ടിക്ക് പിന്നിലിരുന്ന് നാട് ചുറ്റും; ഈ തത്ത ആള് കൊള്ളാമല്ലോ

ആമസോണ്‍ പ്രൈമിലൂടെ ഈ മാസം 15 മുതലാണ് മാലിക് പ്രേക്ഷകരിലേക്കെത്തുന്നത്. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന്‍ ആണ്. നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

Story highlights: Theerame Lyrical Video song from Malik