ഡേവിഡ് ആയി സുലൈമാനോടൊപ്പം ബോട്ടില്‍; ‘മാലിക്’ ചിത്രം പങ്കുവെച്ച് വിനയ് ഫോര്‍ട്ട്

July 9, 2021
Vinay Fort as David in Malik

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാലിക്. ഫഹദ് ഫാസില്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ചിത്രത്തിന്റെ മനോഹരമായ ഒരു സ്റ്റില്‍ പങ്കുവെച്ചിരിക്കുകയാണ് വിനയ് ഫോര്‍ട്ട്. ഡേവിഡ് എന്ന കഥാപാത്രത്തെയാണ് മാലിക്കില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ മാലിക്കിന്റെ ട്രെയ്‌ലറും ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയമികവില്‍ അതിശയിപ്പിക്കുകയാണ് ഫഹദ് ഫാസില്‍. സുലൈമാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്. ചിത്രത്തിനുവേണ്ടിയുള്ള ഫഹദ് ഫാസിലിന്റെ മേക്കോവറും ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more: രാവിലെ ഉറക്കമുണര്‍ന്നാല്‍ ഒരു ചായ പിന്നെ സ്‌കൂട്ടിക്ക് പിന്നിലിരുന്ന് നാട് ചുറ്റും; ഈ തത്ത ആള് കൊള്ളാമല്ലോ

ആമസോണ്‍ പ്രൈമിലൂടെ ഈ മാസം 15 മുതലാണ് മാലിക് പ്രേക്ഷകരിലേക്കെത്തുന്നത്. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന്‍ ആണ്. നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Vinay Fort as David in Malik