‘തിയേറ്റർ റിലീസെന്ന സ്വപ്നത്തെ മുറുകെ പിടിക്കുന്നു’- ഹൃദയം പൂർത്തിയായതായി വിനീത് ശ്രീനിവാസൻ
പ്രണവ് മോഹൻലാൽ. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം ഷൂട്ടിംഗ് പൂർത്തിയായി. സിനിമയിലെ രംഗങ്ങളെല്ലാം പൂർണമായും നേരത്തെ തന്നെ ചിത്രീകരിച്ചിരുന്നെങ്കിലും ഒരു ഗാനരംഗമാണ് അവസാനമായി പൂർത്തിയാക്കിയത്.
വിനീത് ശ്രീനിവാസൻ ആണ് പായ്ക്ക് അപ്പ് ഫോട്ടോ പങ്കുവെച്ചത്. ചിത്രത്തിൽ പ്രണവ് മോഹൻലാലും നിർമാതാക്കളായ വിശാഖ് സുബ്രഹ്മണ്യം, സിതാര സുരേഷ് എന്നിവരും ഉണ്ട്. ‘ഹൃദയ’ത്തിന്റെ തിയേറ്റർ റിലീസിനെക്കുറിച്ചും വിനീത് ശ്രീനിവാസൻ കുറിക്കുന്നു.
‘ഇതുവരെ എത്ര കൗതുകകരമായ യാത്രയാണ്..പരീക്ഷണ സമയം കടന്നുപോകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഉടൻ തന്നെ ഹൃദയം നിങ്ങളുടെ അടുത്തെത്തിക്കാൻ കഴിയും … അതേ,എപ്പോഴും ഒരു തീയറ്റർ റിലീസാണ് സ്വപ്നം… ഞങ്ങൾ ഇപ്പോഴും ആ സ്വപ്നത്തെ മുറുകെ പിടിക്കുന്നു’ -വിനീത് ശ്രീനിവാസന്റെ വാക്കുകൾ.
Read More: സ്റ്റാര്‍ മാജിക് വേദിയിലും ചിരി പടര്‍ത്തി ‘തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു….’
അതേസമയം, ഒരു റൊമാന്റിക് ചിത്രമെന്ന് പ്രതീക്ഷിക്കുന്ന ഹൃദയത്തിൽ 15 പാട്ടുകൾ ഉണ്ടെന്ന് ടീം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഓഡിയോ കാസറ്റുകൾ തിരികെ കൊണ്ടുവരുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
Story highlights- vineeth sreenivasan shares hridayam pachaup photo