ജോജുവിന്റെ മകള്‍ പാടി, ‘ഉണരുമീ ഗാനം…’; വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്

August 6, 2021
Actor Joju’s daughter Pathu singing video

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ചലച്ചിത്രതാരങ്ങളില്‍ പലരും. പലപ്പോഴും സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ, കുടുംബവിശേഷങ്ങളും താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് മലയാളികളുടെ പ്രിയതാരം ജോജു ജോര്‍ജ് പങ്കുവെച്ച ചില വീട്ടുവിശേഷങ്ങള്‍. മനോഹരമായി പാട്ടുപാടുന്ന മകളുടെ വിഡിയോ ആണ് ജോജു പങ്കുവെച്ചിരിക്കുന്നത്.

മുമ്പ് പലതവണ ജോജുവിന്റെ മക്കള്‍ പാട്ടുപാടി അതിശയിപ്പിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ മകള്‍ പാത്തുവിന്റെ പാട്ടു വിഡിയോ ശ്രദ്ധ നേടുന്നു. മലയാളികള്‍ എക്കാലത്തും ഹൃദയത്തിലേറ്റുന്ന ഉണരുമീ ഗാനം എന്ന പാട്ടാണ് ജോജുവിന്റെ മകള്‍ പാടിയത്. നിരവിധിപ്പേരാണ് അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നതും. ‘എന്റെ പാത്തു’ എന്ന അടിക്കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളില്‍ ജോജു മകളുടെ പാട്ട് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read more: ലക്ഷ്മി നക്ഷത്രയെ അനുകരിച്ച് മൃദുല വിജയ്; രസകരമായി ട്രോളി യുവ കൃഷ്ണ

മൂന്നാംപക്കം എന്ന സിനിമയിലേതാണ് ഈ ഗാനം. ശ്രീകുമാരന്‍ തമ്പിയുടേതാണ് ഗാനത്തിലെ വരികള്‍. ഇളയരാജ സംഗീതം പകര്‍ന്നിരിക്കുന്നു. ജി വേണുഗോപാല്‍ ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Story highlights: Actor Joju’s daughter Pathu singing video